And We send not the messengers except as bringers of good tidings and warners. So whoever believes and reforms – there will be no fear concerning them, nor will they grieve. (Al-An'am [6] : 48)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ശുഭവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായല്ലാതെ നാം ദൂതന്മാരെ അയക്കാറില്ല. അതിനാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും കര്‍മങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്യുന്നവര്‍ക്ക് ഒന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (അല്‍അന്‍ആം [6] : 48)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്മാരെ അയക്കുന്നില്ല. എന്നിട്ട് ആര് വിശ്വസിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അവരെ സന്തോഷിപ്പിക്കുന്ന -ഒരിക്കലും അവസാനിക്കുകയോ തീർന്നു പോവുകയോ ചെയ്യാത്ത- ശാശ്വതമായ അനുഗ്രഹത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നതിനും, (അല്ലാഹുവിനെ) നിഷേധിക്കുകയും തിന്മ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് കഠിനമായ നമ്മുടെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുന്നതിനും വേണ്ടിയല്ലാതെ ദൂതന്മാരിൽ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അപ്പോൾ ആര് അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുകയും, തൻ്റെ പ്രവർത്തനം നന്നാക്കി തീർക്കുകയും ചെയ്തുവോ; അവന് ഭാവിയിൽ പരലോകത്ത് നേരിടേണ്ടി വരുന്നതിനെ കുറിച്ച് യാതൊന്നും ഭയപ്പെടാനില്ല. ഇഹലോകത്തിൻ്റെ വിഭവങ്ങളിൽ നിന്ന് തങ്ങൾക്ക് നഷ്ടപ്പെട്ടു പോയവയെ കുറിച്ച് അവർ വ്യസനിക്കേണ്ടതുമില്ല.