And thus We have tried some of them through others that they [i.e., the disbelievers] might say, "Is it these whom Allah has favored among us?" Is not Allah most knowing of those who are grateful? (Al-An'am [6] : 53)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവ്വിധം അവരില്‍ ചിലരെ നാം മറ്റുചിലരാല്‍ പരീക്ഷണത്തിലകപ്പെടുത്തിയിരിക്കുന്നു. ''ഞങ്ങളുടെ ഇടയില്‍നിന്ന് ഇവരെയാണോ അല്ലാഹു അനുഗ്രഹിച്ചത്'' എന്ന് അവര്‍ പറയാനാണിത്. നന്ദിയുള്ളവരെ നന്നായറിയുന്നവന്‍ അല്ലാഹുവല്ലയോ? (അല്‍അന്‍ആം [6] : 53)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അപ്രകാരം അവരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് നാം പരീക്ഷണവിധേയരാക്കിയിരിക്കുന്നു. ഞങ്ങളുടെ ഇടയില്‍ നിന്ന് അല്ലാഹു അനുഗ്രഹിച്ചിട്ടുള്ളത് ഇക്കൂട്ടരെയാണോ എന്ന് അവര്‍ പറയുവാന്‍ വേണ്ടിയത്രെ അത്. നന്ദികാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?
2 Mokhtasar Malayalam
അപ്രകാരം ചിലരെ മറ്റുചിലരെ കൊണ്ട് നാം പരീക്ഷിച്ചിരിക്കുന്നു. ഐഹിക വിഭവങ്ങളുടെ കാര്യത്തിൽ അവരെ നാം വ്യത്യസ്ത നിലവാരത്തിലുള്ളവരാക്കിയിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവരായ ദരിദ്രരോട് (അല്ലാഹുവിനെ) നിഷേധിച്ച സമ്പന്നർ ഇപ്രകാരം പറയുന്നതിനത്രെ അത്: നമുക്കിടയിൽ നിന്ന് ഈ ദരിദ്രർക്കാണോ അല്ലാഹു സന്മാർഗം ഔദാര്യമായി നൽകിയത്?! (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ എന്തെങ്കിലും നന്മയുണ്ടായിരുന്നെങ്കിൽ ഇക്കൂട്ടർക്ക് നമ്മെക്കാൾ മുൻപ് അത് കിട്ടില്ലായിരുന്നു. നമ്മളാണല്ലോ എല്ലാ നന്മയും ആദ്യം നേടിയെടുക്കുന്നവർ. അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നവർ ആരാണെന്ന് നന്നായി അറിയുന്നവനും, അവർക്ക് (അവനിൽ) വിശ്വസിക്കാൻ വഴിയൊരുക്കുന്നവനുമല്ലയോ അല്ലാഹു? തൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവർ ആരാണെന്ന് നന്നായി അറിയുന്നവനും, അവരെ (അല്ലാഹുവിലുള്ള വിശ്വാസം സ്വീകരിക്കാൻ) സാധിക്കാത്തവരാക്കുകയും ചെയ്യുന്നവനല്ലയോ അവൻ? അതെ! തീർച്ചയായും അല്ലാഹു അവരെ കുറിച്ച് നന്നായി അറിയുന്നവനത്രെ.