Qul innee nuheetu an a'budal lazeena tad'oona min doonil laah; qul laaa attabi'u ahwaaa'akum qad dalaltu izanw wa maaa ana minal muhtadeen (al-ʾAnʿām 6:56)
Say, "Indeed, I have been forbidden to worship those you invoke besides Allah." Say, "I will not follow your desires, for I would then have gone astray, and I would not be of the [rightly] guided." (Al-An'am [6] : 56)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: 'അല്ലാഹുവെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ പൂജിക്കുന്നത് എനിക്കു തീര്‍ത്തും വിലക്കപ്പെട്ടിരിക്കുന്നു.' പറയുക: 'നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്‍പറ്റുകയില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ വഴിപിഴച്ചവനാകും. ഞാനൊരിക്കലും നേര്‍വഴി പ്രാപിച്ചവരില്‍ പെടുകയുമില്ല.' (അല്‍അന്‍ആം [6] : 56)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞാന്‍ പിഴച്ചു കഴിഞ്ഞു; സന്മാര്ഗം പ്രാപിച്ചവരുടെ കൂട്ടത്തില്‍ ഞാന്‍ ആയിരിക്കുകയുമില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവരെ ഞാൻ ആരാധിക്കരുതെന്ന് അല്ലാഹു എന്നോട് വിലക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുകയെന്ന കാര്യത്തിൽ നിങ്ങളുടെ ദേഹേഛകളെ ഞാൻ പിൻപറ്റുന്നതല്ല. അങ്ങനെ നിങ്ങളുടെ ദേഹേഛകളെ ഞാൻ പിൻപറ്റുകയാണെങ്കിൽ സത്യപാതയിൽ നിന്ന് വഴിതെറ്റിയവനായി ഞാൻ മാറുകയും, എനിക്ക് സന്മാർഗം സ്വീകരിക്കാൻ കഴിയാതെ വരികയും ചെയ്യും. അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ പ്രമാണമില്ലാതെ ദേഹേഛയെ പിൻപറ്റിയവരുടെയെല്ലാം അവസ്ഥ ഇപ്രകാരമാകുന്നു.