And He is the subjugator over His servants, and He sends over you guardian-angels until, when death comes to one of you, Our messengers [i.e., angels of death] take him, and they do not fail [in their duties]. (Al-An'am [6] : 61)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു തന്റെ ദാസന്മാരുടെമേല് പൂര്‍ണാധികാരമുള്ളവനാണ്. നിങ്ങളുടെമേല്‍ അവന് കാവല്ക്കാരെ നിയോഗിക്കുന്നു. അങ്ങനെ നിങ്ങളിലാര്‍ക്കെങ്കിലും മരണസമയമായാല്‍ നമ്മുടെ ദൂതന്മാര് അയാളുടെ ആയുസ്സവസാനിപ്പിക്കുന്നു. അതിലവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. (അല്‍അന്‍ആം [6] : 61)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവനത്രെ തന്റെ ദാസന്മാരുടെ മുകളിൽ അവരെ അടക്കിഭരിക്കുന്നവന്. നിങ്ങളുടെ മേല്‍നോട്ടത്തിനായി അവന് കാവല്ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്മാര് (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.
2 Mokhtasar Malayalam
അല്ലാഹുവാകുന്നു തൻ്റെ അടിമകളെ മുഴുവൻ വിജയിച്ചടക്കിയവനും, അവരെയെല്ലാം കീഴ്പ്പെടുത്തിയവനും, സർവ്വ നിലക്കും അവരുടെയെല്ലാം മേൽ ഔന്നത്യമുള്ളവനും. എല്ലാ വസ്തുക്കളും അവന് കീഴൊതുങ്ങിയിരിക്കുന്നു. അവൻ്റെ മഹത്വത്തിന് അനുയോജ്യമായ നിലക്ക് തൻ്റെ അടിമകൾക്ക് മുകളിലാകുന്നു അവൻ. ജനങ്ങളേ! നിങ്ങൾക്ക് മേൽ അവൻ മാന്യരായ മലക്കുകളെ അയക്കുകയും ചെയ്യുന്നു; മരണത്തിൻ്റെ മലക്കും (മലക്കുൽ മൗത്) അദ്ദേഹത്തിൻ്റെ അനുയായികളും ആത്മാവ് പിടികൂടുന്നതോടെ നിങ്ങളുടെ ആയുസ്സ് അവസാനിക്കും; അതു വരെ അവർ (പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന മാന്യരായ മലക്കുകൾ) നിങ്ങളുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തുന്നതാണ്. തങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യത്തിൽ അവർ യാതൊരു കുറവും വരുത്തുന്നതല്ല.