Skip to main content

قُلْ مَنْ يُّنَجِّيْكُمْ مِّنْ ظُلُمٰتِ الْبَرِّ وَالْبَحْرِ تَدْعُوْنَهٗ تَضَرُّعًا وَّخُفْيَةً ۚ لَىِٕنْ اَنْجٰىنَا مِنْ هٰذِهٖ لَنَكُوْنَنَّ مِنَ الشّٰكِرِيْنَ   ( الأنعام: ٦٣ )

qul
قُلْ
Say
പറയുക
man yunajjīkum
مَن يُنَجِّيكُم
"Who saves you
നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ്
min ẓulumāti
مِّن ظُلُمَٰتِ
from darkness[es]
അന്ധകാരങ്ങളില്‍നിന്നു
l-bari
ٱلْبَرِّ
(of) the land
കരയുടെ, കരയിലെ
wal-baḥri
وَٱلْبَحْرِ
and the sea
കടലിന്റെ (കടലിലെ) യും
tadʿūnahu
تَدْعُونَهُۥ
you call Him
നിങ്ങള്‍ അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കെ
taḍarruʿan
تَضَرُّعًا
humbly
വിനയപൂര്‍വ്വം, താഴ്മ കാട്ടിക്കൊണ്ടു
wakhuf'yatan
وَخُفْيَةً
and secretly
രഹസ്യമായും
la-in anjānā
لَّئِنْ أَنجَىٰنَا
"If He saves us
ഞങ്ങളെ അവന്‍ രക്ഷപ്പെടുത്തിയെങ്കില്‍
min hādhihi
مِنْ هَٰذِهِۦ
from this
ഇതില്‍നിന്നു
lanakūnanna
لَنَكُونَنَّ
surely we will be
നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും
mina l-shākirīna
مِنَ ٱلشَّٰكِرِينَ
from the grateful ones"
നന്ദി ചെയ്യുന്നവരുടെ കൂട്ടത്തില്‍.

Qul mai yunajjeekum min zulumaatil barri walbahri tad'oonahoo tadarru'anw wa khufyatann la'in anjaanaa min haazihee lanakoonana minash shaakireen (al-ʾAnʿām 6:63)

English Sahih:

Say, "Who rescues you from the darknesses of the land and sea [when] you call upon Him imploring [aloud] and privately, 'If He should save us from this [crisis], we will surely be among the thankful.'" (Al-An'am [6] : 63)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചോദിക്കുക: 'ഈ വിപത്തില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരാകു'മെന്ന് നിങ്ങള്‍ വിനയത്തോടും സ്വകാര്യമായും പ്രാര്‍ഥിക്കുമ്പോള്‍ ആരാണ് കരയുടെയും കടലിന്റെയും കൂരിരുളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നത്? (അല്‍അന്‍ആം [6] : 63)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: 'ഇതില്‍ നിന്ന് (ഈ വിപത്തുകളില്‍ നിന്ന്‌) അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തില്‍ ആയിക്കൊള്ളാം' എന്ന് പറഞ്ഞുകൊണ്ട് അവനോട് നിങ്ങള്‍ താഴ്മയോടെയും രഹസ്യമായും പ്രാര്‍ത്ഥിക്കുന്ന സമയത്ത് കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന്[1] നിങ്ങളെ രക്ഷിക്കുന്നത് ആരാണ്‌?

[1] അന്ധകാരങ്ങള്‍ എന്നാണ് 'ദ്വുലുമാത്തി'ന്‍റെ ഭാഷാര്‍ഥം. ദുരിതങ്ങള്‍. കെടുതികള്‍, അവിവേകങ്ങള്‍ എന്നീ അര്‍ഥങ്ങളിലും ആലങ്കാരികമായി ഈ പദം പ്രയോഗിക്കാറുണ്ട്. എല്ലാതരം അന്ധകാരങ്ങളും ഇവിടെ വിവക്ഷിക്കപ്പെടാം.