Skip to main content

فَلَمَّا جَنَّ عَلَيْهِ الَّيْلُ رَاٰ كَوْكَبًا ۗقَالَ هٰذَا رَبِّيْۚ فَلَمَّآ اَفَلَ قَالَ لَآ اُحِبُّ الْاٰفِلِيْنَ  ( الأنعام: ٧٦ )

falammā janna
فَلَمَّا جَنَّ
So when covered
അങ്ങനെ മൂടിയ (മറയിട്ട) പ്പോള്‍
ʿalayhi
عَلَيْهِ
over him
അദ്ദേഹത്തിന്റെ മേല്‍
al-laylu
ٱلَّيْلُ
the night
രാത്രി
raā
رَءَا
he saw
അദ്ദേഹം കണ്ടു
kawkaban
كَوْكَبًاۖ
a star
ഒരു നക്ഷത്രം
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
hādhā rabbī
هَٰذَا رَبِّىۖ
"This (is) my Lord"
ഇതു എന്റെ റബ്ബാണു
falammā afala
فَلَمَّآ أَفَلَ
But when it set
എന്നിട്ടു അതു മറഞ്ഞുപോയപ്പോള്‍
qāla
قَالَ
he said
അദ്ദേഹം പറഞ്ഞു
lā uḥibbu
لَآ أُحِبُّ
"Not "(do) I like
ഞാന്‍ ഇഷ്ടപ്പെടുന്നില്ല
l-āfilīna
ٱلْءَافِلِينَ
the ones that set"
മറഞ്ഞുപോകുന്നവരെ

Falammaa janna 'alaihil lailu ra aa kawkabaan qaala haaza Rabbee falammaaa afala qaala laaa uhibbul aafileen (al-ʾAnʿām 6:76)

English Sahih:

So when the night covered him [with darkness], he saw a star. He said, "This is my lord." But when it set, he said, "I like not those that set [i.e., disappear]." (Al-An'am [6] : 76)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ രാവ് അദ്ദേഹത്തെ ആവരണം ചെയ്തപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രത്തെ കണ്ടു. അപ്പോള്‍ പറഞ്ഞു: ''ഇതാണെന്റെ നാഥന്‍.'' പിന്നെ അതസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അസ്തമിച്ചുപോകുന്നവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.'' (അല്‍അന്‍ആം [6] : 76)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട്കൊണ്ട്‌) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല[1]

[1] വിഗ്രഹങ്ങളോടൊപ്പം സൂര്യ-ചന്ദ്ര-നക്ഷത്രാദികളെയും ആരാധിക്കുന്നവരായിരുന്നു ഇബ്‌റാഹീം നബി(عليه السلام)യുടെ നാട്ടുകാര്‍. അല്ലാഹുവിൻ്റെ സൃഷ്ടികളായ ആകാശഗോളങ്ങള്‍ക്ക് ദിവ്യത്വം കല്‍പിച്ച് ആരാധിക്കുന്നത് എത്ര വലിയ മൗഢ്യമാണെന്ന് അവരെ ഉണര്‍ത്താനാണ് ഇതുവഴി ഇബ്‌റാഹീം നബി (عليه السلام) ശ്രമിച്ചത്.