And they say, "Why was there not sent down to him an angel?" But if We had sent down an angel, the matter would have been decided; then they would not be reprieved. (Al-An'am [6] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ ചോദിക്കുന്നു: ''ഈ പ്രവാചകന് ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്?'' നാം ഒരു മലക്കിനെ ഇറക്കിക്കൊടുത്തിരുന്നുവെങ്കില്‍ കാര്യം ഇതിനുമുമ്പേ തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീട് അവര്‍ക്കൊട്ടും അവസരം കിട്ടുമായിരുന്നില്ല. (അല്‍അന്‍ആം [6] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇയാളുടെ (നബിയുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല.
2 Mokhtasar Malayalam
(അല്ലാഹുവിനെ) നിഷേധിക്കുന്ന ഇക്കൂട്ടർ പറഞ്ഞു: അല്ലാഹു മുഹമ്മദിനോടൊപ്പം നമ്മോട് സംസാരിക്കുന്ന ഒരു മലക്കിനെ അയക്കുകയും, ആ മലക്ക് ഇത് അല്ലാഹുവിൻ്റെ ദൂതനാണെന്ന് സാക്ഷ്യം പറയുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾ വിശ്വസിച്ചേനേ! എന്നാൽ അവർ ഉദ്ദേശിച്ച രൂപത്തിൽ ഒരു മലക്കിനെ നാം ഇറക്കുകയും, ശേഷം അവർ നിഷേധിക്കുകയും ചെയ്താൽ അവരെ നാം നശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്. (അങ്ങനെ ആ മലക്ക്) വന്നിറങ്ങിയാൽ പശ്ചാത്തപിക്കാൻ അവർക്ക് ഒരു ഇടയും നൽകപ്പെടുന്നതല്ല.