And if you have lost any of your wives to the disbelievers and you subsequently obtain [something], then give those whose wives have gone the equivalent of what they had spent. And fear Allah, in whom you are believers. (Al-Mumtahanah [60] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികളിലേക്കു പോയ നിങ്ങളുടെ ഭാര്യമാര്‍ക്കു നല്കിയ വിവാഹമൂല്യം നിങ്ങള്‍ക്കു തിരിച്ചുകിട്ടാതെ നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടി സ്വീകരിക്കുകയും ചെയ്താല്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടത് അവര്‍ നല്കിയ വിവാഹമൂല്യത്തിനു തുല്യമായ തുക അവര്‍ക്കു നല്‍കുക. നിങ്ങള്‍ വിശ്വസിച്ചംഗീകരിച്ച അല്ലാഹുവോട് ഭക്തിയുള്ളവരാവുക. (അല്‍മുംതഹിന [60] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ ഭാര്യമാരില്‍ നിന്ന് വല്ലവരും അവിശ്വാസികളുടെ കൂട്ടത്തിലേക്ക് (പോയിട്ട് നിങ്ങള്‍ക്ക്) നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടിയെടുക്കുകയും ചെയ്യുകയാണെങ്കില്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടു പോയത്, അവര്‍ക്ക് അവര്‍ ചെലവഴിച്ച തുക (മഹ്ർ) പോലുള്ളത് നിങ്ങള്‍ നല്‍കുക. ഏതൊരു അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
2 Mokhtasar Malayalam
നിങ്ങളുടെ ഭാര്യമാരിൽ പെട്ട ആരെങ്കിലും ഇസ്ലാം ഉപേക്ഷിച്ചു കൊണ്ട് അമുസ്ലിംകളുടെ അടുക്കലേക്ക് പോവുകയും, അവർക്ക് വേണ്ടി ചിലവഴിച്ച മഹ്ർ (അമുസ്ലിംകളോട്) നിങ്ങൾ ചോദിക്കുകയും, അവർ നിങ്ങൾക്കത് തന്നില്ലെന്നും വിചാരിക്കുക; അങ്ങനെയെങ്കിൽ പിന്നീട് അമുസ്ലിംകളിൽ നിന്ന് യുദ്ധാർജ്ജിതസ്വത്ത് നിങ്ങൾക്ക് ലഭിച്ചാൽ ഇസ്ലാം ഉപേക്ഷിച്ചു പോയ, ഭാര്യമാരെ നഷ്ടപ്പെട്ട നിങ്ങളിലെ ഭർത്താക്കന്മാർക്ക് അവർ ചിലവഴിച്ചത് പോലുള്ള മഹ്ർ നിങ്ങൾ അതിൽ നിന്ന് നൽകുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടും നിന്നും അവനെ നിങ്ങൾ സൂക്ഷിക്കുക; അവനിലാണല്ലോ നിങ്ങൾ വിശ്വസിച്ചിട്ടുള്ളത്.
القرآن الكريم - الممتحنة٦٠ :١١ Al-Mumtahanah 60:11