Say, "Indeed, the death from which you flee – indeed, it will meet you. Then you will be returned to the Knower of the unseen and the witnessed, and He will inform you about what you used to do." (Al-Jumu'ah [62] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന് നിങ്ങളെ വിശദമായി വിവരമറിയിക്കും. (അല്‍ജുമുഅ [62] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന് നിങ്ങളെ വിവരമറിയിക്കുന്നതാണ്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഈ യഹൂദരോട് പറയുക: തീർച്ചയായും നിങ്ങൾ ഏതൊരു മരണത്തിൽ നിന്നാണോ ഭയന്നോടിക്കൊണ്ടിരിക്കുന്നത്; അത് നിങ്ങളെ -ഉടനെയോ കുറച്ച് കഴിഞ്ഞോ- കണ്ടുമുട്ടുക തന്നെ ചെയ്യും. യാതൊരു സംശയവും അക്കാര്യത്തിലില്ല. ശേഷം നിങ്ങൾ അന്ത്യനാളിൽ മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്ന അല്ലാഹുവിൻ്റെ അടുക്കലേക്ക് തന്നെ മടക്കപ്പെടുന്നതാണ്. അവന് അതിലൊന്നും അവ്യക്തമാവുകയില്ല. നിങ്ങൾ ഭൂമിയിൽ ചെയ്തു കൂട്ടിയതെല്ലാം അവൻ നിങ്ങളെ അറിയിക്കുന്നതാണ്; അതിനുള്ള പ്രതിഫലവും അവൻ നിങ്ങൾക്ക് നൽകുന്നതാണ്.