قُلْ اَرَءَيْتُمْ اِنْ اَهْلَكَنِيَ اللّٰهُ وَمَنْ مَّعِيَ اَوْ رَحِمَنَاۙ فَمَنْ يُّجِيْرُ الْكٰفِرِيْنَ مِنْ عَذَابٍ اَلِيْمٍ ( الملك: ٢٨ )
Qul ara'aytum in ahlaka niyal laahu wa mam ma'iya aw rahimanaa famai-yujeerul kaafireena min 'azaabin aleem (al-Mulk 67:28)
English Sahih:
Say, [O Muhammad], "Have you considered: whether Allah should cause my death and those with me or have mercy upon us, who can protect the disbelievers from a painful punishment?" (Al-Mulk [67] : 28)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചോദിക്കുക: ''നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ ഞങ്ങളോട് കരുണ കാണിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നാല്‍ നോവേറിയ ശിക്ഷയില്‍നിന്ന് സത്യനിഷേധികളെ രക്ഷിക്കാന്‍ ആരുണ്ട്? (അല്‍മുല്‍ക്ക് [67] : 28)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോടവന്‍ കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്?[1]
[1] അല്ലാഹുവിന്റെ ലൗകികമായ ശിക്ഷ ഉണ്ടാകുന്നപക്ഷം തങ്ങളെ മാത്രമല്ല നബി(ﷺ)യെയും അനുയായികളെയും കൂടി അത് ബാധിക്കുന്നതായിരിക്കും എന്ന് കരുതി സമാധാനിച്ചിരുന്ന അവിശ്വാസികള്‍ക്കുള്ള മറുപടിയാണിത്.
നബി(ﷺ)യും അനുയായികളും ശിക്ഷിക്കപ്പെടുന്നുവോ രക്ഷിക്കപ്പെടുന്നുവോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കില്ല അവിശ്വാസികളുടെ ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത്. അവിശ്വാസത്തിന്റെയും അധര്‍മത്തിന്റെയും ദുഷ്ഫലത്തില്‍ നിന്ന് അവര്‍ക്ക് എങ്ങനെ മോചനം നേടാനാകുമെന്നാണ് അവര്‍ ആലോചിക്കേണ്ടത്.