Said Moses to his people, "Seek help through Allah and be patient. Indeed, the earth belongs to Allah. He causes to inherit it whom He wills of His servants. And the [best] outcome is for the righteous." (Al-A'raf [7] : 128)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂസാ തന്റെ ജനതയോടു പറഞ്ഞു: ''നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുക. എല്ലാം ക്ഷമിക്കുക. ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസന്മാരില് താനിച്ഛിക്കുന്നവരെ അവനതിന്റെ അവകാശികളാക്കും. അന്തിമ വിജയം ഭക്തന്മാര്ക്കാണ്.'' (അല്‍അഅ്റാഫ് [7] : 128)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മൂസാ തന്റെ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അവന്റെ ദാസന്മാരില് നിന്ന് അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് അത് അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.
2 Mokhtasar Malayalam
മൂസാ -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങളുടെ പ്രയാസം നീക്കുന്നതിനും, നിങ്ങൾക്ക് നന്മ വരുന്നതിനും അല്ലാഹുവിനെ മാത്രം വിളിച്ചു നിങ്ങൾ സഹായം തേടുക. നിങ്ങൾ അനുഭവിക്കുന്ന ഈ പരീക്ഷണത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക. തീർച്ചയായും ഭൂമി അല്ലാഹുവിൻ്റേത് മാത്രമാകുന്നു. അവിടെ (തന്നിഷ്ടം അനുസരിച്ച്) വിധിനടത്താൻ അത് ഫിർഔനിൻ്റേതോ മറ്റാരുടേതെങ്കിലുമോ അല്ല. അല്ലാഹു അവൻ്റെ ഉദ്ദേശത്തിന് അനുസരിച്ച് അത് ജനങ്ങൾക്ക് നൽകുന്നതാണ്. എന്നാൽ ഉത്തമമായ പര്യവസാനം അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്ന (അല്ലാഹുവിൽ) വിശ്വസിച്ച അവൻ്റെ ദാസന്മാർക്ക് തന്നെയാകുന്നു. എന്തെല്ലാം പ്രയാസങ്ങളും ദുരിതങ്ങളും ബാധിച്ചാലും അന്തിമവിജയം അവർക്കുതന്നെയാകുന്നു.