നിങ്ങളെ പകരമാക്കുക (പിന്‍ഗാമികളാക്കുക - പ്രതിനിധികളാക്കുക) യും
fī l-arḍi
فِى ٱلْأَرْضِ
in the earth
ഭൂമിയില്‍
fayanẓura
فَيَنظُرَ
then see
എന്നിട്ടവന്‍ നോക്കുകയും
kayfa
كَيْفَ
how
എങ്ങിനെ
taʿmalūna
تَعْمَلُونَ
you will do"
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു (എന്നു).
Qaaloo oozeenaa min qabli an taatiyanaa wa mim ba'di maa ji'tanaa; qaala 'asaa Rabbukum ai yuhlika 'aduwwakum wa yastakhli fakum fil ardi fayanzura kaifa ta'maloon (al-ʾAʿrāf 7:129)
They said, "We have been harmed before you came to us and after you have come to us." He said, "Perhaps your Lord will destroy your enemy and grant you succession in the land and see how you will do." (Al-A'raf [7] : 129)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറഞ്ഞു: ''താങ്കള്‍ ഞങ്ങളുടെ അടുത്ത് വരുന്നതിനുമുമ്പ് ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. താങ്കള്‍ വന്നശേഷവും ഞങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണല്ലോ.'' മൂസാ പറഞ്ഞു: ''നിങ്ങളുടെ നാഥന് നിങ്ങളുടെ എതിരാളിയെ നശിപ്പിച്ചേക്കാം. അങ്ങനെ നിങ്ങളെ അവന് ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്തേക്കാം. അപ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന് നോക്കും.'' (അല്‍അഅ്റാഫ് [7] : 129)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത് (ദൂതനായി) വരുന്നതിന്റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിന് ശേഷവും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന് അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന് നോക്കുന്നതാണ്.
2 Mokhtasar Malayalam
ഇസ്രാഈല്യരിൽ പെട്ട, മൂസാ -عَلَيْهِ السَّلَامُ- ൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: മൂസാ! ഫിർഔൻ്റെ കീഴിൽ ഞങ്ങളുടെ ആൺമക്കൾ കൊന്നൊടുക്കപ്പെട്ടു കൊണ്ടും, ഞങ്ങളുടെ സ്ത്രീകളെ ജീവിക്കാൻ വിട്ടുകൊണ്ടും താങ്കൾ വരുന്നതിനു മുൻപും ഞങ്ങൾ പരീക്ഷിക്കപ്പെട്ടു. വന്നതിന് ശേഷവും പരീക്ഷിക്കപ്പെടുന്നു. മൂസാ -عَلَيْهِ السَّلَامُ- അവരെ ഗുണദോഷിച്ചു കൊണ്ടും, (പ്രയാസങ്ങളിൽ നിന്ന്) ഒരു വിടുതൽ ഉണ്ടാകുമെന്ന് സന്തോഷവാർത്ത അറിയിച്ചു കൊണ്ടും അവരോട് പറഞ്ഞു: നിങ്ങളുടെ ശത്രുവായ ഫിർഔനെയും അവൻ്റെ ജനതയെയും നിങ്ങളുടെ രക്ഷിതാവ് നശിപ്പിക്കുകയും, അവർക്ക് ശേഷം നിങ്ങൾക്ക് ഭൂമിയിൽ അധികാരം നൽകുകയും ചെയ്തേക്കാം. എന്നിട്ട് അതിന് ശേഷം നിങ്ങളെന്താണ് ചെയ്യുന്നതെന്ന് -അവനോട് നന്ദി കാണിക്കുകയോ, നന്ദികേട് കാണിക്കുകയോ ചെയ്യുന്നതെന്ന്- അവൻ നോക്കുന്നതാണ്.