And when the punishment descended upon them, they said, "O Moses, invoke for us your Lord by what He has promised you. If you [can] remove the punishment from us, we will surely believe you, and we will send with you the Children of Israel." (Al-A'raf [7] : 134)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ക്ക് വിപത്ത് വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''മൂസാ, നിന്റെ നാഥന് നിനക്കു നല്കിയ ഉറപ്പനുസരിച്ച് നീ ഞങ്ങള്‍ക്കുവേണ്ടി അവനോട് പ്രാര്‍ഥിക്കുക. അങ്ങനെ ഞങ്ങളില്‍ നിന്ന് ഈ വിപത്തുകള്‍ നീക്കിത്തന്നാല്‍ ഉറപ്പായും ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കും. നിന്റെ കൂടെ ഇസ്രയേല്‍ മക്കളെ അയക്കുകയും ചെയ്യും.'' (അല്‍അഅ്റാഫ് [7] : 134)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ശിക്ഷ അവരുടെ മേല്‍ വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഹേ; മൂസാ, നിന്റെ രക്ഷിതാവ് നിന്നോട് ചെയ്തിട്ടുള്ള കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ക്ക് വേണ്ടി അവനോട് നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്ന് ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയും, ഇസ്രായീല്‍ സന്തതികളെ നിന്റെ കൂടെ ഞങ്ങള്‍ അയച്ചു തരികയും ചെയ്യുന്നതാണ്; തീര്‍ച്ച.
2 Mokhtasar Malayalam
ഈ കാര്യങ്ങളെല്ലാം ശിക്ഷയായി അവരെ ബാധിച്ചപ്പോൾ അവർ മൂസയുടെ അടുക്കൽ തന്നെ വന്നെത്തി. അദ്ദേഹത്തോട് അവർ പറഞ്ഞു: മൂസാ! നിൻ്റെ രക്ഷിതാവ് നിനക്ക് പ്രത്യേകമായി നൽകിയിട്ടുള്ള പ്രവാചകത്വവും, പശ്ചാത്താപം ചോദിച്ചാൽ ശിക്ഷ ഉയർത്തി നൽകാം എന്ന അവൻ്റെ വാഗ്ദാനവും മുൻനിർത്തി കൊണ്ട് ഈ ശിക്ഷ ഞങ്ങളുടെ മേൽ നിന്ന് മാറ്റിത്തരാൻ നീയൊന്ന് പ്രാർത്ഥിക്കുക. അങ്ങനെ അത് ഞങ്ങളിൽ നിന്ന് അവൻ നീക്കിനൽകിയാൽ തീർച്ചയായും ഞങ്ങൾ നിന്നിൽ വിശ്വസിക്കുന്നതാണ്. ഇസ്രാഈല്യരെ ഞങ്ങൾ സ്വതന്ത്രരാക്കുകയും നിന്നോടൊപ്പം അവരെ പറഞ്ഞയക്കുന്നതുമാണ്.