Wa yaaa Aadamus kun anta wa zawjukal Jannata fakulaa min haisu shi'tumaa wa laa taqrabaa haazihish shajarata fatakoonaa minza zaalimeen (al-ʾAʿrāf 7:19)
And "O Adam, dwell, you and your wife, in Paradise and eat from wherever you will but do not approach this tree, lest you be among the wrongdoers." (Al-A'raf [7] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''ആദം, നീയും നിന്റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമുള്ളിടത്തുനിന്ന് തിന്നാം. എന്നാല്‍ ഈ മരത്തോട് അടുക്കരുത്; നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.'' (അല്‍അഅ്റാഫ് [7] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആദമേ, നീയും നിന്റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു.)
2 Mokhtasar Malayalam
അല്ലാഹു ആദമിനോട് പറഞ്ഞു: നീയും നിൻ്റെ ഇണ ഹവ്വാഉം കൂടി സ്വർഗത്തിൽ വസിച്ചു കൊള്ളുക; അതിലുള്ള പരിശുദ്ധവിഭവങ്ങളിൽ നിന്ന് നിങ്ങൾ രണ്ട് പേരും ഉദ്ദേശിക്കുന്നതെല്ലാം ഭക്ഷിച്ചു കൊള്ളുക. ഈ വൃക്ഷത്തിൽ (അല്ലാഹു അവർക്ക് നിർണ്ണയിച്ചു നൽകിയ ഒരു വൃക്ഷം) നിന്ന് മാത്രം നിങ്ങൾ ഭക്ഷിച്ചു പോകരുത്. ഞാൻ നിങ്ങളെ വിലക്കിയതിന് ശേഷവും അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയാണെങ്കിൽ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവരിൽ തന്നെയാകുന്നു നിങ്ങൾ ഉൾപ്പെടുക.