فَلَمَّآ اٰتٰىهُمَا صَالِحًا جَعَلَا لَهٗ شُرَكَاۤءَ فِيْمَآ اٰتٰىهُمَا ۚفَتَعٰلَى اللّٰهُ عَمَّا يُشْرِكُوْنَ ( الأعراف: ١٩٠ )
Falammaaa aataahumaa saalihan ja'alaa lahoo shurakaaa'a feemaaa aataahumaa; fata'aalal laahu 'ammaa yushrikoon (al-ʾAʿrāf 7:190)
English Sahih:
But when He gives them a good [child], they ascribe partners to Him concerning that which He has given them. Exalted is Allah above what they associate with Him. (Al-A'raf [7] : 190)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അല്ലാഹു അവര്‍ക്ക് നല്ലൊരു കുഞ്ഞിനെ കൊടുത്തു. അപ്പോള്‍ അവനവര്‍ക്ക് നല്‍കിയതില്‍ അവര്‍ അല്ലാഹുവിന് പങ്കുകാരെ സങ്കല്‍പിച്ചു. എന്നാല്‍ അവര്‍ സങ്കല്‍പിക്കുന്ന പങ്കാളികളില്‍നിന്നെല്ലാം അതീതനും ഉന്നതനുമാണ് അല്ലാഹു. (അല്‍അഅ്റാഫ് [7] : 190)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അങ്ങനെ അവന്‍ (അല്ലാഹു) അവര്‍ക്കൊരു നല്ല സന്താനത്തെ നല്‍കിയപ്പോള്‍ അവര്‍ക്കവന്‍ നല്‍കിയതില്‍ അവര്‍ അവന്ന് പങ്കുകാരെ ഏര്‍പെടുത്തി.[1] എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു.
[1] മനുഷ്യരില്‍ പലരുടെയും സ്ഥിതിയാണിത്. അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹം കൊണ്ട് ചില ദമ്പതിമാര്‍ക്ക് കുഞ്ഞുണ്ടായാല്‍ അത് അല്ലാഹുവിൻ്റെ ദാനമായി കണക്കാക്കി നന്ദി രേഖപ്പെടുത്തുന്നതിനു പകരം അവരത് ഏതെങ്കിലും ദേവീദേവന്മാരുടെയോ പുണ്യവാളന്മാരുടെയൊ അനുഗ്രഹമായി കണക്കാക്കുന്നു. അവര്‍ക്കുള്ള 'നേര്‍ച്ചക്കടം' വീട്ടാന്‍ പുറപ്പെടുന്നു. ഇത് പൊറുക്കപ്പെടാത്ത ശിര്‍ക്കാകുന്നു.