And the companions of the Elevations will call to men [within Hell] whom they recognize by their mark, saying, "Of no avail to you was your gathering and [the fact] that you were arrogant." (Al-A'raf [7] : 48)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മതില്‍പ്പുറത്തുള്ളവര്‍ അടയാളങ്ങളിലൂടെ തങ്ങള്‍ക്ക് തിരിച്ചറിയാവുന്ന ചില നരകക്കാരെ വിളിച്ച് പറയും: ''നിങ്ങളുടെ ആള്‍ബലവും നിങ്ങള്‍ അഹങ്കരിച്ചുനടന്നതും നിങ്ങള്‍ക്കെന്ത് നേട്ടമാണുണ്ടാക്കിയത്? (അല്‍അഅ്റാഫ് [7] : 48)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഉയര്‍ന്ന സ്ഥലങ്ങളിലുള്ളവര്‍ ലക്ഷണം മുഖേന അവര്‍ക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട് പറയും: നിങ്ങള്‍ ശേഖരിച്ചിരുന്നതും, നിങ്ങള്‍ അഹങ്കരിച്ചിരുന്നതും നിങ്ങള്‍ക്കെന്തൊരു പ്രയോജനമാണ് ചെയ്തത്?
2 Mokhtasar Malayalam
അഅ്റാഫിലുള്ളവർ നരകക്കാരിൽ പെട്ട ചിലരെ അവരുടെ ചില അടയാളങ്ങൾ മുഖേന തിരിച്ചറിയും; അവരുടെ കണ്ണുകൾ നീലനിറമുള്ളതും മുഖങ്ങൾ കറുത്തിരുണ്ടതുമായിരിക്കും. അവരോട് (നരകവാസികളോട്) ഇവർ (അഅ്റാഫിലുള്ളവർ) പറയും: സമ്പാദ്യവും അനുയായികളും ധാരാളമുണ്ടെന്ന് പ്രൗഢി നടിച്ചതും നിങ്ങൾക്കൊട്ടും പ്രയോജനപ്പെട്ടില്ല. അഹങ്കാരവും ഔന്നത്യവും പ്രകടിപ്പിച്ച് സത്യത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞതും നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്തില്ല.