Who took their religion as distraction and amusement and whom the worldly life deluded." So today We will forget them just as they forgot the meeting of this Day of theirs and for having rejected Our verses. (Al-A'raf [7] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ തങ്ങളുടെ ജീവിതക്രമത്തെ കളിതമാശയാക്കിയവരാണ്. ഐഹികജീവിതം കണ്ട് വഞ്ചിതരായവരും. അതിനാല്‍ ഇന്ന് നാം അവരെ മറന്നിരിക്കുന്നു. അവര്‍ ഈ ദിനത്തെ കണ്ടുമുട്ടുമെന്ന കാര്യം മറന്നിരുന്നപോലെത്തന്നെ. നമ്മുടെ വചനങ്ങളെ അവര്‍ തള്ളിക്കളഞ്ഞിരുന്ന പോലെയും. (അല്‍അഅ്റാഫ് [7] : 51)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(അതായത്) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.
2 Mokhtasar Malayalam
തങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കി തീർത്തവരാണ് അല്ലാഹുവിനെ നിഷേധിച്ച അക്കൂട്ടർ. ഐഹികജീവിതം അതിൻ്റെ അലങ്കാരങ്ങളും ആഡംബരങ്ങളും കൊണ്ട് അവരെ വഞ്ചനയിൽ പെടുത്തി കളഞ്ഞു. അവർ പരലോകത്തെ മറന്നു കളയുകയും അതിന് വേണ്ടി തയ്യാറെടുക്കാതെ തിരിഞ്ഞു കളയുകയും ചെയ്ത പോലെ, പരലോകത്ത് അല്ലാഹു അവരെ വിസ്മരിച്ചു കളയുകയും, ശിക്ഷ അനുഭവിക്കാൻ അവരെ വിട്ടേക്കുന്നതുമാണ്. അല്ലാഹുവിൻ്റെ തെളിവുകളും പ്രമാണങ്ങളും അവർ നിഷേധിക്കുകയും, അവ സത്യമാണെന്ന് അറിഞ്ഞിട്ടും അവയെ തള്ളിക്കളയുകയും ചെയ്തതിനാലാണത്.