And cause not corruption upon the earth after its reformation. And invoke Him in fear and aspiration. Indeed, the mercy of Allah is near to the doers of good. (Al-A'raf [7] : 56)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഭൂമിയില്‍ നന്മ വരുത്തിയശേഷം നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ പേടിയോടെയും പ്രതീക്ഷയോടെയും പടച്ചവനോടു മാത്രം പ്രാര്‍ഥിക്കുക. അല്ലാഹുവിന്റെ അനുഗ്രഹം നന്മ ചെയ്യുന്നവരോടു ചേര്‍ന്നാണ്. (അല്‍അഅ്റാഫ് [7] : 56)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഭൂമിയില്‍ നന്മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.
2 Mokhtasar Malayalam
അല്ലാഹു അവൻ്റെ ദൂതന്മാരെ നിയോഗിക്കുകയും, അല്ലാഹുവിനെ മാത്രം അനുസരിക്കുന്നവരെ ഭൂമിയിലെ നിവാസികളാക്കുകയും ചെയ്തുകൊണ്ട് ഭൂമിയെ നന്നാക്കിയ ശേഷം, തിന്മകൾ ചെയ്തുകൂട്ടി കൊണ്ട് ഭൂമിയിൽ നിങ്ങൾ കുഴപ്പങ്ങൾ സൃഷ്ടിക്കാതിരിക്കുക. അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ചുള്ള ഭയം ബോധ്യപ്പെട്ടു കൊണ്ടും, അവൻ്റെ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെയും നിങ്ങൾ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ കാരുണ്യം സൽകർമ്മികൾക്ക് വളരെ അടുത്ത് തന്നെയാകുന്നു. അതിനാൽ നിങ്ങൾ അക്കൂട്ടരിൽ ഉൾപ്പെടുക.