And it is He who sends the winds as good tidings before His mercy [i.e., rainfall] until, when they have carried heavy rainclouds, We drive them to a dead land and We send down rain therein and bring forth thereby [some] of all the fruits. Thus will We bring forth the dead; perhaps you may be reminded. (Al-A'raf [7] : 57)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന് തന്നെ. അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്ത്തെഴുന്നേല്പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം. (അല്‍അഅ്റാഫ് [7] : 57)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ നാം അതു മുഖേന വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.
2 Mokhtasar Malayalam
മഴയെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്ന കാറ്റിനെ അയക്കുന്നവൻ അല്ലാഹുവാകുന്നു. അങ്ങനെ ആ കാറ്റ് വെള്ളം നിറഞ്ഞ മേഘങ്ങളെ വഹിക്കുകയും, വരൾച്ച ബാധിച്ച നാട്ടിലേക്ക് ആ മേഘത്തെ നാം നയിക്കുകയും, അവിടെ നാം മഴ വർഷിക്കുകയും ചെയ്യും. ശേഷം ആ വെള്ളത്തിലൂടെ എല്ലാ തരം സസ്യങ്ങളെയും നാം മുളപ്പിക്കുന്നു. ഈ രൂപത്തിൽ സസ്യഫലങ്ങളെ നാം പുറത്തു കൊണ്ടുവരുന്നത് പോലെ, മരിച്ചവരെ അവരുടെ ഖബറുകളിൽ നിന്ന് ജീവനുള്ളവരായി നാം പുറത്തു കൊണ്ടുവരും. ജനങ്ങളേ! അല്ലാഹുവിൻ്റെ ശക്തിയെ കുറിച്ചും അവൻ്റെ സൃഷ്ടിപ്പിലെ വൈവിധ്യത്തെ കുറിച്ചും, അവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനാണെന്നും നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നതിനത്രെ നാം അപ്രകാരം ചെയ്തത്.