അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, അദ്ദേഹം അയക്കപ്പെട്ടതില്‍
mu'minūna
مُؤْمِنُونَ
(are) believers"
വിശ്വസിക്കുന്നവരാകുന്നു.
Qaalal mala ul lazeenas takbaroo min qawmihee lillazeenas tud'ifoo liman aamana minhum ata'almoona anna Saaliham mursalum mir Rabbih; qaalooo innaa bimaaa ursila bihee mu'minoon (al-ʾAʿrāf 7:75)
Said the eminent ones who were arrogant among his people to those who were oppressed – to those who believed among them, "Do you [actually] know that Saleh is sent from his Lord?" They said, "Indeed we, in that with which he was sent, are believers." (Al-A'raf [7] : 75)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ അവരിലെ ദുര്‍ബലരോട് അഥവാ അവരിലെ വിശ്വസിച്ചവരോട് ചോദിച്ചു: ''സ്വാലിഹ് തന്റെ നാഥന് നിയോഗിച്ച ദൂതന് തന്നെയാണെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?'' അവര്‍ അറിയിച്ചു: ''അദ്ദേഹം ഞങ്ങളിലേക്കു വന്നത് ഏതൊരു സന്ദേശവുമായാണോ അതില്‍ വിശ്വസിച്ചവരാണ് ഞങ്ങള്‍; സംശയമില്ല.'' (അല്‍അഅ്റാഫ് [7] : 75)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹത്തിന്റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട് (അതായത്) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ് തന്റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള് തന്നെയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്.
2 Mokhtasar Malayalam
അദ്ദേഹത്തിൻ്റെ ജനതയിൽ അഹങ്കാരം നടിക്കുന്നവരായിരുന്ന നേതാക്കന്മാരും പ്രമാണിമാരുമായവർ അവർ അടിച്ചമർത്തിയിരുന്ന സാധുക്കളോട് പറഞ്ഞു: (സ്വാലിഹിൽ) വിശ്വസിച്ചവരേ! അല്ലാഹുവിൽ നിന്നുള്ള ദൂതൻ തന്നെയാണ് സ്വാലിഹെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ടോ?! അടിച്ചമർത്തപ്പെട്ടവരായ, (അല്ലാഹുവിൽ) വിശ്വസിച്ച അക്കൂട്ടർ പറഞ്ഞു: സ്വാലിഹ് എന്തൊരു കാര്യവുമായി ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നോ; അത് സത്യപ്പെടുത്തുന്നവരും, അതിനെ അംഗീകരിക്കുന്നവരും, അതിന് കീഴൊതുങ്ങിയവരുമാണ് ഞങ്ങൾ. അദ്ദേഹത്തിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുന്നവരുമാണ് ഞങ്ങൾ.