وَاتَّقُوْا فِتْنَةً لَّا تُصِيْبَنَّ الَّذِيْنَ ظَلَمُوْا مِنْكُمْ خَاۤصَّةً ۚوَاعْلَمُوْٓا اَنَّ اللّٰهَ شَدِيْدُ الْعِقَابِ ( الأنفال: ٢٥ )
Wattaqoo fitnatal laa tuseebannal lazeena zalamoo minkum khaaaassatanw wa'lamooo annal laaha shadeedul 'iqaab (al-ʾAnfāl 8:25)
English Sahih:
And fear a trial which will not strike those who have wronged among you exclusively, and know that Allah is severe in penalty. (Al-Anfal [8] : 25)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിപത്ത് വരുന്നത് കരുതിയിരിക്കുക: അതു ബാധിക്കുക നിങ്ങളിലെ അതിക്രമികളെ മാത്രമല്ല. അറിയുക: കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു. (അല്‍അന്‍ഫാല്‍ [8] : 25)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല.[1] അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
[1] അക്രമങ്ങളൂം അനാശാസ്യ പ്രവണതകളും പ്രോത്സാഹിപ്പിക്കുകയോ അവയുടെ നേരെ നിസ്സംഗത നടിക്കുകയോ ചെയ്യാന്‍ ഒരു സത്യവിശ്വാസിക്കും പാടില്ല. അല്ലാഹുവിൻ്റെ പരീക്ഷണം അഥവാ ശിക്ഷ ചിലപ്പോള്‍ എല്ലാവരെയും ബാധിച്ചെന്നു വരും.