O you who have believed, if you fear Allah, He will grant you a criterion and will remove from you your misdeeds and forgive you. And Allah is the possessor of great bounty. (Al-Anfal [8] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എങ്കില്‍ അവന് നിങ്ങള്‍ക്ക് സത്യാസത്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവ് നല്‍കും. നിങ്ങളുടെ തിന്മകള് മായ്ച്ചുകളയും. നിങ്ങള്‍ക്ക് മാപ്പേകുകയും ചെയ്യും. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്. (അല്‍അന്‍ഫാല്‍ [8] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും, അവന് നിങ്ങളുടെ തിന്മകള് മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവ് അല്ലാഹു നിങ്ങൾക്ക് നൽകുന്നതാണെന്ന് നിങ്ങൾ മനസ്സിലാക്കുക. അങ്ങനെ വന്നാൽ സത്യവും അസത്യവും നിങ്ങൾക്ക് മേൽ കൂടിക്കലർന്ന് അവ്യക്തമാവുകയില്ല. നിങ്ങൾ ചെയ്തു പോയ തിന്മകൾ അല്ലാഹു നിങ്ങളിൽ നിന്ന് മായ്ച്ചു കളയുകയും, നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തരമായ ഔദാര്യമുള്ളവനാകുന്നു. തൻ്റെ ദാസന്മാരിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് അവൻ ഒരുക്കി വെച്ചിട്ടുള്ള സ്വർഗം അവൻ്റെ മഹത്തരമായ ഔദാര്യത്തിൽ പെട്ടതാണ്.