Indeed, those who disbelieve spend their wealth to avert [people] from the way of Allah. So they will spend it; then it will be for them a [source of] regret; then they will be overcome. And those who have disbelieved – unto Hell they will be gathered. (Al-Anfal [8] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികള്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നത് തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയാനാണ്. ഇനിയും അവരത് ചെലവഴിച്ചുകൊണ്ടേയിരിക്കും. അവസാനം അതവരുടെ തന്നെ ഖേദത്തിനു കാരണമായിത്തീരും. അങ്ങനെയവര്‍ തീര്‍ത്തും പരാജിതരാവും. ഒടുവില്‍ ഈ സത്യനിഷേധികളെ നരകത്തീയില്‍ ഒരുമിച്ചു കൂട്ടും. (അല്‍അന്‍ഫാല്‍ [8] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന് വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചുകൂട്ടപ്പെടുന്നതാണ്.
2 Mokhtasar Malayalam
തീർച്ചയായും അല്ലാഹുവിനെ നിഷേധിച്ചവർ അല്ലാഹുവിൻ്റെ മതത്തിൽ നിന്ന് (ഇസ്ലാമിൽ നിന്ന്) ജനങ്ങളെ തടയുന്നതിനായി തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നതാണ്. എന്നാൽ അവർ ഉദ്ദേശിച്ചത് ഒരിക്കലും അവർക്ക് നേടിയെടുക്കുക സാധ്യമല്ല. ഖേദം മാത്രമായിരിക്കും അവർ തങ്ങളുടെ സമ്പത്ത് ചെലവഴിച്ചു എന്നതിൻ്റെ പര്യവസാനം. കാരണം, അവരുടെ സമ്പത്തും അത് ചെലവഴിച്ചതിന് പിന്നിലുള്ള അവരുടെ ഉദ്ദേശവും പാഴായിപ്പോകുന്നതാണ്. പിന്നീട് (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് വിജയം നൽകപ്പെടുന്നതിലൂടെ അവർ പരാജിതരാക്കപ്പെടുന്നതുമാണ്. അല്ലാഹുവിനെ നിഷേധിച്ചവർ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകത്തിലേക്ക് തെളിക്കപ്പെടും. അങ്ങനെ അവരതിൽ ശാശ്വതവാസികളായി പ്രവേശിക്കുന്നതാണ്.