And obey Allah and His Messenger, and do not dispute and [thus] lose courage and [then] your strength would depart; and be patient. Indeed, Allah is with the patient. (Al-Anfal [8] : 46)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്. (അല്‍അന്‍ഫാല്‍ [8] : 46)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.
2 Mokhtasar Malayalam
നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും എല്ലാ അവസ്ഥാന്തരങ്ങളിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നത് നിങ്ങൾ മുറുകെ പിടിക്കുക. നിങ്ങൾ അഭിപ്രായങ്ങളിൽ ഭിന്നിക്കരുത്. തീർച്ചയായും അഭിപ്രായവ്യത്യാസം നിങ്ങളുടെ ദുർബലതക്കും ഭയത്തിനും ശക്തി ഇല്ലാതായി പോകുന്നതിനുമുള്ള കാരണമാണ്. ശത്രുവിനെ കണ്ടുമുട്ടിയാൽ നിങ്ങൾ ക്ഷമിക്കുക! തീർച്ചയായും ക്ഷമാശീലരെ സഹായിച്ചും അവരെ പിന്തുണച്ചും അവർക്ക് വിജയം നൽകിയും അല്ലാഹു അവരോടൊപ്പമുണ്ട്. ആരുടെയെങ്കിലും ഒപ്പം അല്ലാഹു ഉണ്ടെങ്കിൽ വിജയിക്കുന്നതും സഹായം ലഭിക്കുന്നതും അവൻ തന്നെ; സംശയമില്ല.