And if you could but see when the angels take the souls of those who disbelieved... They are striking their faces and their backs and [saying], "Taste the punishment of the Burning Fire. (Al-Anfal [8] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികളെ മരിപ്പിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിക്കും. അവരോടിങ്ങനെ പറയുകയും ചെയ്യും: ''കരിച്ചുകളയുന്ന നരകത്തീയിന്റെ കൊടിയ ശിക്ഷ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക.'' (അല്‍അന്‍ഫാല്‍ [8] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട്[1] മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
[1] മലക്കുകളുടെ പ്രവര്‍ത്തനം നമുക്ക് കണ്ടുമനസ്സിലാക്കാന്‍ പറ്റാത്ത അദൃശ്യകാര്യങ്ങളില്‍ പെട്ടതത്രെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവരുടെ ആത്മാവുകൾ മലക്കുകൾ പിടിക്കുകയും ഊരിയെടുക്കുകയും ചെയ്യുന്ന സന്ദർഭത്തിന് താങ്കളെങ്ങാനും സാക്ഷിയായിരുന്നെങ്കിൽ! അവർ മുന്നോട്ടു വന്നാൽ മലക്കുകൾ അവരുടെ മുഖത്തടിക്കുന്നതാണ്. അവർ പിന്തിരിഞ്ഞോടിയാൽ അവരുടെ പിൻഭാഗങ്ങളിലും മലക്കുകൾ മർദ്ധിക്കുന്നതാണ്. അവരോട് മലക്കുകൾ ഇപ്രകാരം പറയുകയും ചെയ്യും: അല്ലാഹുവിനെ നിഷേധിച്ചവരേ! കരിച്ചു കളയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക. നബിയേ! താങ്കളെങ്ങാനും അതിന് സാക്ഷിയായിരുന്നെങ്കിൽ തീർച്ചയായും അങ്ങേയറ്റം ഗുരുതരമായ ഒരു കാഴ്ചക്ക് തന്നെയാകുമായിരുന്നു താങ്കൾ സാക്ഷ്യം വഹിക്കുന്നത്.