And those who believed after [the initial emigration] and emigrated and fought with you – they are of you. But those of [blood] relationship are more entitled [to inheritance] in the decree of Allah. Indeed, Allah is Knowing of all things. (Al-Anfal [8] : 75)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നീട് സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിഞ്ഞ് വരികയും നിങ്ങളോടൊത്ത് ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരും നിങ്ങളോടൊപ്പം തന്നെ. എങ്കിലും ദൈവിക നിയമമനുസരിച്ച് രക്തബന്ധമുളളവര്‍ അന്യോന്യം കൂടുതല്‍ അടുത്തവരാണ്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്. (അല്‍അന്‍ഫാല്‍ [8] : 75)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതിന് ശേഷം വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
2 Mokhtasar Malayalam
ഇസ്ലാമിലേക്ക് ആദ്യം കടന്നു വന്ന മുഹാജിറുകൾക്കും അൻസ്വാറുകൾക്കും ശേഷം ഇസ്ലാം സ്വീകരിക്കുകയും, അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തിലേക്ക് പാലായനം ചെയ്യുകയും, അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും അവനെ നിഷേധിച്ചവരുടെ വാദം തകരുന്നതിനും വേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും ചെയ്തവർ; -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അവർ നിങ്ങളിൽ പെട്ടവർ തന്നെയാണ്. നിങ്ങൾക്കുള്ള അവകാശങ്ങളെല്ലാം അവർക്കും ഉണ്ട്. നിങ്ങളുടെ മേലുള്ള നിർബന്ധ ബാധ്യതകളെല്ലാം അവർക്ക് മേലുമുണ്ട്. മുൻപ് അല്ലാഹുവിൽ വിശ്വസിക്കുകയും (മക്കയിൽ നിന്ന്) പാലായനം നടത്തുകയും ചെയ്തതിൻ്റെ പേരിലുണ്ടായിരുന്ന അനന്തരാവകാശത്തെക്കാൾ കുടുംബബന്ധമുള്ളവർ തമ്മിലാണ് അല്ലാഹുവിൻ്റെ നിയമത്തിൽ, അനന്തരാവകാശത്തിന് കൂടുതൽ അർഹതയുള്ളത്. തീർച്ചയായും, അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. തൻ്റെ അടിമകൾക്ക് പ്രയോജനകരമായത് എന്താണെന്ന് അവൻ ഏറ്റവും നന്നായി അറിയുന്നു. അതാണ് അവൻ അവർക്ക് നിയമമായി നിശ്ചയിച്ചു നൽകുന്നത്.