لَا يَزَالُ بُنْيَانُهُمُ الَّذِيْ بَنَوْا رِيْبَةً فِيْ قُلُوْبِهِمْ اِلَّآ اَنْ تَقَطَّعَ قُلُوْبُهُمْۗ وَاللّٰهُ عَلِيْمٌ حَكِيْمٌ ࣖ ( التوبة: ١١٠ )
Laa yazaalu bunyaanu humul lazee banaw reebatan fee quloobihim illaaa an taqatta'a quloobuhum; wal laahu 'Aleemun Hakeem (at-Tawbah 9:110)
English Sahih:
Their building which they built will not cease to be a [cause of] skepticism in their hearts until their hearts are cut [i.e., stopped]. And Allah is Knowing and Wise. (At-Tawbah [9] : 110)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പടുത്തുയര്‍ത്തിയ അവരുടെ ആ കെട്ടിടം അവരുടെ മനസ്സുകളിലെന്നും ശങ്കയുണര്‍ത്തിക്കൊണ്ടേയിരിക്കും. അവരുടെ ഹൃദയങ്ങള്‍ ശിഥിലമായിത്തീരും വരെ അതിനറുതിയില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (അത്തൗബ [9] : 110)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ.[1] അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
[1] ആ പള്ളിയുടെയും അത് സ്ഥാപിച്ച കപടന്മാരുടെയും കാര്യത്തില്‍ അല്ലാഹുവും റസൂലും എന്തു തീരുമാനമാവും എടുക്കുകയെന്ന കാര്യമാണ് അവര്‍ക്ക് ആശങ്ക ജനിപ്പിച്ചിരുന്ന വിഷയം. അവരുടെ ഹൃദയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാലമത്രയും ആ ആശങ്ക നിലനില്‍ക്കുമെന്ന് അല്ലാഹു വ്യക്തമാക്കുന്നു.