اَوَلَا يَرَوْنَ اَنَّهُمْ يُفْتَنُوْنَ فِيْ كُلِّ عَامٍ مَّرَّةً اَوْ مَرَّتَيْنِ ثُمَّ لَا يَتُوْبُوْنَ وَلَا هُمْ يَذَّكَّرُوْنَ ( التوبة: ١٢٦ )
Awalaa yarawna annahum yuftanoona fee kulli 'aamim marratan aw marrataini summa laa yatooboona wa laa hum yazzakkkaroon (at-Tawbah 9:126)
English Sahih:
Do they not see that they are tried every year once or twice but then they do not repent nor do they remember? (At-Tawbah [9] : 126)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കൊല്ലംതോറും ഒന്നോ രണ്ടോ തവണ തങ്ങള്‍ പരീക്ഷണത്തിലകപ്പെടുന്നത് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല. അവര്‍ ചിന്തിച്ചറിയുന്നുമില്ല. (അത്തൗബ [9] : 126)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.[1]
[1] റസൂലി(ﷺ)നും അനുചരന്മാര്‍ക്കും ഉണ്ടായിക്കൊണ്ടിരുന്ന വിജയങ്ങളെയും, സത്യനിഷേധികള്‍ക്ക് നേരിടുന്ന അപമാനത്തെയും പരാജയങ്ങളെയും സംബന്ധിച്ച് ശരിയായി ചിന്തിക്കുന്ന പക്ഷം അവര്‍ പശ്ചാത്തപിക്കുക തന്നെ ചെയ്യുമായിരുന്നു.