O you who have believed, do not take your fathers or your brothers as allies if they have preferred disbelief over belief. And whoever does so among you – then it is those who are the wrongdoers. (At-Tawbah [9] : 23)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ സ്വന്തം പിതാക്കളെയും സഹോദരങ്ങളെയും നിങ്ങളുടെ രക്ഷാധികാരികളാക്കരുത്; അവര്‍ സത്യവിശ്വാസത്തെക്കാള്‍ സത്യനിഷേധത്തെ സ്നേഹിക്കുന്നവരെങ്കില്‍! നിങ്ങളിലാരെങ്കിലും അവരെ രക്ഷാധികാരികളാക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍. (അത്തൗബ [9] : 23)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂൽ കൊണ്ടു വന്നത് പിൻപറ്റുകയും ചെയ്തവരേ! നിങ്ങളുടെ രക്തബന്ധത്തിൽ പെട്ട പിതാക്കന്മാരെയോ സഹോദരങ്ങളെയോ, നിങ്ങളുടെ കുടുംബത്തിൽ പെട്ട മറ്റാരെയെങ്കിലുമോ -അവർ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നതിനെക്കാൾ അവനെ നിഷേധിക്കുന്നത് തിരഞ്ഞെടുത്താൽ; അവരെ- നിങ്ങളുടെ അടുത്ത സ്നേഹബന്ധമുള്ളവരായി സ്വീകരിക്കുകയും, അവരോട് മുസ്ലിംകളുടെ രഹസ്യങ്ങൾ അറിയിക്കുകയും, അവരുമായി അവ കൂടിയാലോചിക്കുകയും ചെയ്യരുത്. അങ്ങനെ അവർ നിഷേധത്തിൽ തന്നെ തുടരുന്നവരായിരിക്കെ ആരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുകയും, അവരോട് സ്നേഹബന്ധം പുലർത്തുകയും ചെയ്താൽ അവൻ അല്ലാഹുവിനെ ധിക്കരിക്കുകയും, അതിലൂടെ നാശത്തിൻ്റെ വഴികളിലേക്ക് സ്വയം വലിച്ചിഴച്ചു കൊണ്ട് സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.