Summa anzalal laahu sakeenatahoo 'alaa Rasoolihee wa 'alalmu 'mineena wa anzala junoodal lam tarawhaa wa azzabal lazeena kafaroo; wa zaalika jazaaa'ul kaafireen (at-Tawbah 9:26)
Then Allah sent down His tranquility upon His Messenger and upon the believers and sent down soldiers [i.e., angels] whom you did not see and punished those who disbelieved. And that is the recompense of the disbelievers. (At-Tawbah [9] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്‍ക്ക് കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന് ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. (അത്തൗബ [9] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പിന്നീട് അല്ലാഹു അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന് ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
2 Mokhtasar Malayalam
നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ ഓടിരക്ഷപ്പെട്ട ശേഷം അല്ലാഹു അവൻ്റെ റസൂലിനും മുഅ്മിനുകൾക്കും മനസ്സിൽ ശാന്തിയും സമാധാനവും ഇറക്കി നൽകി. അങ്ങനെ അവർ യുദ്ധത്തിൽ ഉറച്ചു നിന്നു. നിങ്ങൾ കാണാത്ത ചില മലക്കുകളെയും അല്ലാഹു ഇറക്കി. അങ്ങനെ അല്ലാഹുവിനെ നിഷേധിച്ചവരെ കൊന്നും തടവിലാക്കിയും അവരുടെ സമ്പത്ത് പിടിച്ചെടുത്തും (സ്ത്രീകളെയും കുട്ടികളെയും) അടിമകളാക്കിയും അവർക്ക് അല്ലാഹു ശിക്ഷ നൽകുകയും ചെയ്തു. അല്ലാഹു അക്കൂട്ടർക്ക് നൽകിയ ആ പ്രതിഫലം; അതാകുന്നു തങ്ങളുടെ റസൂലിനെ നിഷേധിക്കുകയും കളവാക്കുകയും, അദ്ദേഹം കൊണ്ടു വന്നതിനെ അവഗണിക്കുകയും ചെയ്തവർക്കുള്ള ശിക്ഷ.