And [it is] an announcement from Allah and His Messenger to the people on the day of the greater pilgrimage that Allah is disassociated from the disbelievers, and [so is] His Messenger. So if you repent, that is best for you; but if you turn away – then know that you will not cause failure to Allah. And give tidings to those who disbelieve of a painful punishment. (At-Tawbah [9] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി അല്ലാഹുവും അവന്റെ ദൂതനും നല്കുന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും അവന്റെ ദൂതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില് അറിയുക: അല്ലാഹുവെ തോല്പിക്കാന് നിങ്ങള്‍ക്കാവില്ല. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ നീ 'സുവാര്‍ത്ത' അറിയിക്കുക. (അത്തൗബ [9] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മഹത്തായ ഹജ്ജിന്റെ ദിവസത്തില്‍ മനുഷ്യരോട് (പൊതുവായി) അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്ന് ഇതാ അറിയിക്കുകയും ചെയ്യുന്നു; അല്ലാഹുവിനും അവന്റെ ദൂതന്നും ബഹുദൈവവിശ്വാസികളോട് യാതൊരു ബാധ്യതയുമില്ലെന്ന്. എന്നാല്‍ (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹുവെ തോല്പിക്കാനാവില്ലെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. (നബിയേ,) സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക.
2 Mokhtasar Malayalam
ബലിപെരുന്നാൾ ദിനത്തിൽ സർവ്വ മനുഷ്യർക്കുമുള്ള അല്ലാഹുവിൽ നിന്നുള്ള അറിയിപ്പും, അവൻ്റെ റസൂലിൽ നിന്നുള്ള അറിയിപ്പുമാണിത്. അല്ലാഹു ബഹുദൈവാരാധകരിൽ നിന്ന് ഒഴിവാണ്. അവൻ്റെ ദൂതരും അപ്രകാരം തന്നെ ബഹുദൈവാരാധകരിൽ നിന്ന് ഒഴിവാണ്. അതിനാൽ -ബഹുദൈവാരാധകരേ!- നിങ്ങൾ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ അതാണ് നിങ്ങൾക്ക് നല്ലത്. ഇനി നിങ്ങൾ അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നത് അവഗണിച്ചു വിടുകയാണെങ്കിൽ അല്ലാഹുവിൻ്റെ അടുക്കൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു കൊള്ളുക. അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചവർക്ക് പ്രയാസമുണ്ടാക്കുന്ന ആ വാർത്ത താങ്കൾ അറിയിച്ചു നൽകുക: അവരെ കാത്തിരിക്കുന്ന അല്ലാഹുവിൻ്റെ വേദനയേറിയ ശിക്ഷയാണത്.