O you who have believed, what is [the matter] with you that, when you are told to go forth in the cause of Allah, you adhere heavily to the earth? Are you satisfied with the life of this world rather than the Hereafter? But what is the enjoyment of worldly life compared to the Hereafter except a [very] little. (At-Tawbah [9] : 38)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി? 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ധര്‍മ്മസമരത്തിന്ന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക' എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു! പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുകയും, അല്ലാഹു തങ്ങൾക്ക് നിശ്ചയിച്ച നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിലേക്കും, നിങ്ങളുടെ ശത്രുവിനെ നേരിടുന്നതിലേക്കും ക്ഷണിക്കപ്പെട്ടാൽ എന്താണ് നിങ്ങളുടെ അവസ്ഥ ഇപ്രകാരമാകുന്നത്?! നിങ്ങളുടെ വീടുകളിൽ കഴിഞ്ഞു കൂടാൻ ഇഷ്ടമുള്ളവരായി നിങ്ങളെങ്ങനെയാണ് മാറുന്നത്?! അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുന്നവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്ന എന്നെന്നും നിലനിൽക്കുന്ന പാരത്രിക സുഖാനുഗ്രഹങ്ങൾക്ക് പകരമായി നശ്വരമായ ഐഹികജീവിതത്തിൻ്റെ വിഭവങ്ങളും അവസാനിക്കാനിരിക്കുന്ന ആസ്വാദനങ്ങളുമാണോ നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നത്?! എങ്കിൽ ഐഹിക വിഭവങ്ങൾ പരലോകത്തിന് മുൻപിൽ തീർത്തും നിസ്സാരമാകുന്നു. അപ്പോൾ എങ്ങനെയാണ് ബുദ്ധിമാനായ ഒരാൾ നശ്വരമായതിനെ അനശ്വരതക്ക് പകരം തിരഞ്ഞെടുക്കുക?! മഹത്തരമായതിന് പകരം തീർത്തും നിസ്സാരമായത് സ്വീകരിക്കുക?!