If good befalls you, it distresses them; but if disaster strikes you, they say, "We took our matter [in hand] before," and turn away while they are rejoicing. (At-Tawbah [9] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്കു വല്ല നേട്ടവും കിട്ടിയാല്‍ അതവരെ ദുഃഖിതരാക്കും. നിനക്കു വല്ല വിപത്തും വന്നാല്‍, അവര്‍ പറയും: ''ഞങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ കാര്യം കൈക്കലാക്കിയിരിക്കുന്നു.'' അങ്ങനെ ആഹ്ലാദത്തോടെ അവര്‍ പിന്തിരിഞ്ഞുപോവുകയും ചെയ്യും. (അത്തൗബ [9] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിനക്ക് വല്ല നന്മയും വന്നെത്തുന്ന പക്ഷം അതവരെ ദുഃഖിതരാക്കുകയും നിനക്ക് വല്ല ആപത്തും വന്നെത്തുന്ന പക്ഷം 'ഞങ്ങള്‍ ഞങ്ങളുടെ കാര്യം മുമ്പുതന്നെ സൂക്ഷിച്ചിട്ടുണ്ട്' എന്ന് അവര്‍ പറയുകയും ആഹ്ളാദിച്ചു കൊണ്ട് അവര്‍ പിന്തിരിഞ്ഞ് പോകുകയും ചെയ്യും.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൽ നിന്ന് താങ്കൾക്ക് സന്തോഷപ്രദമായ എന്തെങ്കിലും അനുഗ്രഹമോ വിജയമോ യുദ്ധാർജ്ജിത സ്വത്തോ ലഭിച്ചാൽ അവരത് വെറുക്കുകയും, അതിലവർ ദുഖിക്കുകയും ചെയ്യും. താങ്കൾക്ക് എന്തെങ്കിലും കാഠിന്യം ബാധിച്ചു കൊണ്ടുള്ള പ്രയാസമോ, താങ്കളുടെ ശത്രുവിന് വിജയമോ ഉണ്ടായാൽ ഈ കപടവിശ്വാസികൾ പറയും: 'ഞങ്ങളുടെ കാര്യങ്ങൾ ഞങ്ങൾ മുൻപ് തന്നെ സൂക്ഷിച്ചിട്ടുണ്ട്. മുസ്ലിംകൾ യുദ്ധത്തിന് പുറപ്പെട്ടിറങ്ങിയത് പോലെ യുദ്ധത്തിന് പുറപ്പെടാതെ ഉറച്ച തീരുമാനമെടുക്കുകയാണ് ഞങ്ങൾ ചെയ്തത്. അവർ (മുസ്ലിംകൾ) യുദ്ധത്തിന് പോയതിനാൽ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയുമെല്ലാം ചെയ്തു.' ശേഷം സന്തോഷവാന്മാരായി സമാധാനത്തോടെ അവർ തങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങിച്ചെല്ലുന്നതാണ്.