Wa in ahadum minal mushrikeenas tajaaraka fa ajirhu hattaa yasma'a Kalaamal laahi summa ablighhu maa manah; zaalika bi annahum qawmul laa ya'lamoon (at-Tawbah 9:6)
And if any one of the polytheists seeks your protection, then grant him protection so that he may hear the words of Allah [i.e., the Quran]. Then deliver him to his place of safety. That is because they are a people who do not know. (At-Tawbah [9] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്റെയടുത്ത് അഭയം തേടിവന്നാല്‍ അവന്ന് നീ അഭയം നല്‍കുക. അവന് ദൈവവചനം കേട്ടറിയട്ടെ. പിന്നെ അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. (അത്തൗബ [9] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന് കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്.
2 Mokhtasar Malayalam
രക്തവും സമ്പാദ്യവും ചിന്താൻ നിങ്ങൾക്ക് അനുവാദമുള്ള ബഹുദൈവാരാധകരിൽ ആരെങ്കിലും താങ്കളുടെ അരികിൽ പ്രവേശിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്താൽ -അല്ലാഹുവിൻ്റെ റസൂലേ!- അവൻ്റെ ആവശ്യത്തിന് താങ്കൾ ഉത്തരം നൽകുക. അങ്ങനെ അവൻ ഖുർആൻ കേൾക്കട്ടെ. ശേഷം അവന് നിർഭയത്വമുള്ള സ്ഥലത്തേക്ക് അവനെ എത്തിക്കുക. കാരണം (അല്ലാഹുവിനെ) നിഷേധിച്ചവർ ഈ മതത്തെകുറിച്ചുള്ള യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടില്ല. ഖുർആൻ പാരായണം കേൾക്കുകയും, അത് തിരിച്ചറിയുകയും ചെയ്താൽ അവർ ചിലപ്പോൾ സന്മാർഗം സ്വീകരിച്ചേക്കാം.