ثُمَّ رَدَدْنٰهُ اَسْفَلَ سَافِلِيْنَۙ ( التين: ٥ )
thumma radadnāhu
ثُمَّ رَدَدْنَٰهُ
Then We return him
പിന്നീട് നാം അവനെ മടക്കി (ആക്കിത്തീർത്തു)
asfala
أَسْفَلَ
(to the) lowest
ഏറ്റവും അധമൻ, താണവനായി
sāfilīna
سَٰفِلِينَ
(of the) low
അധമന്മാരിൽ, താണവരിൽ
Thumma ra dad naahu asfala saafileen (at-Tīn 95:5)
English Sahih:
Then We return him to the lowest of the low, (At-Tin [95] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി. (അത്തീന്‍ [95] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.[1]
[1] മറ്റൊരു ജന്തുവര്‍ഗത്തിനും നേടാന്‍ സാധിക്കാത്ത നിരവധി നേട്ടങ്ങള്‍ നേടിയെടുക്കാന്‍ പാകത്തിലുള്ള സവിശേഷഘടനയോടെയാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. മറ്റൊരു ജന്തുവിനും സാധിക്കാത്തവിധം അത്യന്തം ദുഷ്ടവും ഹീനവുമായ നിലവാരത്തിലേക്ക് അധഃപതിക്കാനുള്ള സാധ്യതയും മനുഷ്യന്റെ ഘടനയില്‍ അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഔന്നത്യത്തിലേക്കും അധഃപതനത്തിലേക്കും നയിക്കുന്ന ജീവിതരീതികള്‍ ഏതൊക്കെയെന്ന് അവന്‍ മനുഷ്യന് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.