But when He saves them, at once they commit injustice upon the earth without right. O mankind, your injustice is only against yourselves, [being merely] the enjoyment of worldly life. Then to Us is your return, and We will inform you of what you used to do. (Yunus [10] : 23)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തി. അപ്പോള്‍ അവരതാ അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെ തന്നെയാണ്. നിങ്ങള്‍ക്കത് നല്‍കുക ഐഹികജീവിതത്തിലെ സുഖാസ്വാദനമാണ്. പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കും. (യൂനുസ് [10] : 23)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു. ഹേ; മനുഷ്യരേ, നിങ്ങള്‍ ചെയ്യുന്ന അതിക്രമം നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും (ഭവിക്കുക.) ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ് (അത് വഴി നിങ്ങള്‍ക്ക് കിട്ടുന്നത്). പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കുന്നതാണ്.
2 Mokhtasar Malayalam
അങ്ങനെ അല്ലാഹു അവരുടെ പ്രാർത്ഥനക്ക് ഉത്തരം ചെയ്യുകയും ആ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തപ്പോൾ അവരതാ പാപങ്ങളും തിന്മകളും അവിശ്വാസവുമായി ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുന്നു. മനുഷ്യരേ ഉണരുവിൻ, നിങ്ങൾ ചെയ്യുന്ന അതിക്രമത്തിൻ്റെ പര്യവസാനം നിങ്ങൾക്കെതിരിൽ തന്നെയായിരിക്കും. നിങ്ങളുടെ അതിക്രമം അല്ലാഹുവിന് ഒരു ഉപദ്രവവുമേൽപ്പിക്കുകയില്ല. നശ്വരമായ ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ് അത് വഴി നിങ്ങൾക്ക് ലഭിക്കുന്നത്. പിന്നെ, ഖിയാമത്ത് നാളിൽ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്ന പാപങ്ങളെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കുന്നതും അതിന് നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.