Skip to main content

وَاَوْحَيْنَآ اِلٰى مُوْسٰى وَاَخِيْهِ اَنْ تَبَوَّاٰ لِقَوْمِكُمَا بِمِصْرَ بُيُوْتًا وَّاجْعَلُوْا بُيُوْتَكُمْ قِبْلَةً وَّاَقِيْمُوا الصَّلٰوةَۗ وَبَشِّرِ الْمُؤْمِنِيْنَ   ( يونس: ٨٧ )

wa-awḥaynā
وَأَوْحَيْنَآ
And We inspired
നാം വഹ്‌യ്‌ നല്‍കുകയും ചെയ്‌തു
ilā mūsā
إِلَىٰ مُوسَىٰ
to Musa
മൂസായിലേക്ക്‌
wa-akhīhi
وَأَخِيهِ
and his brother
അദ്ദേഹത്തിന്‍റെ സഹോദരനിലേക്കും
an tabawwaā
أَن تَبَوَّءَا
that "Settle
നിങ്ങള്‍ രണ്ടുപേരും സൗകര്യപ്പെടുത്തിക്കൊടുക്കണമെന്ന്‌
liqawmikumā
لِقَوْمِكُمَا
your people
നിങ്ങളുടെ ജനതക്ക്‌
bimiṣ'ra
بِمِصْرَ
in Egypt
മിസ്വ്‌റില്‍
buyūtan
بُيُوتًا
(in) houses
വീടുകളെ
wa-ij'ʿalū
وَٱجْعَلُوا۟
and make
നിങ്ങള്‍ ആക്കുകയും ചെയ്യുവിന്‍
buyūtakum
بُيُوتَكُمْ
your houses
നിങ്ങളുടെ വീടുകളെ
qib'latan
قِبْلَةً
(as) places of worship
അഭിമുഖകേന്ദ്രം, ക്വിബ്‌ലഃ
wa-aqīmū
وَأَقِيمُوا۟
and establish
നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവിന്‍
l-ṣalata
ٱلصَّلَوٰةَۗ
the prayer
നമസ്‌കാരത്തെ
wabashiri
وَبَشِّرِ
And give glad tidings
നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
l-mu'minīna
ٱلْمُؤْمِنِينَ
(to) the believers"
സത്യവിശ്വാസികള്‍ക്ക്‌

Wa awhainaaa ilaa Moosaa wa akheehi an tabaw wa aa liqawmikuma bi Misra bu yootanw waj'aloo bu yootakum qiblatanw wa aqeemus Salaah; wa bashshiril mu'mineen (al-Yūnus 10:87)

English Sahih:

And We inspired to Moses and his brother, "Settle your people in Egypt in houses and make your houses [facing the] qiblah and establish prayer and give good tidings to the believers." (Yunus [10] : 87)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ്‌ലകളാക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്യുക. (യൂനുസ് [10] : 87)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മൂസായ്ക്കും അദ്ദേഹത്തിന്‍റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകള്‍ക്ക് വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൗകര്യപ്പെടുത്തുകയും,[1] നിങ്ങളുടെ വീടുകള്‍ ഖിബ്ലയാക്കുകയും,[2] നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.

[1] ശത്രുക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയാല്‍ സത്യവിശ്വാസികള്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരും. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് വിശ്വാസികള്‍ ഒന്നിച്ച് ഒരിടത്ത് വീടുകള്‍ ഉണ്ടാക്കി താമസിക്കാന്‍ നിര്‍ദ്ദേശിച്ചത്.
[2] 'വീടുകള്‍ ഖിബ്‌ലയാക്കുക' എന്നതിൻ്റെ വിവക്ഷയെപറ്റി അഭിപ്രായഭേദങ്ങളുണ്ട്. ഒന്ന്, വീടുകള്‍ ആരാധനാലയങ്ങള്‍ കൂടിയാക്കുക. രണ്ട്, വീടുകള്‍ ബൈതുല്‍മുഖദ്ദസിന് അഭിമുഖമായി നിര്‍മ്മിക്കുക. മൂന്ന്, എല്ലാ വീടുകളും ഒരേ ദിക്കിലേക്ക് അഭിമുഖമായി നിര്‍മ്മിക്കുക. മൂന്ന്, അഭിപ്രായങ്ങളും ഫലത്തില്‍ ഭിന്നമല്ല.