തീര്‍ച്ചയായും ദാക്ഷിണ്യം ചെയ്തു, ഗുണം ചെയ്തു തന്നിട്ടുണ്ടു
l-lahu
ٱللَّهُ
Allah has been gracious
അല്ലാഹു
ʿalaynā
عَلَيْنَآۖ
to us
ഞങ്ങള്‍ക്കു, ഞങ്ങളില്‍
innahu
إِنَّهُۥ
Indeed, he
നിശ്ചയമായും അതു (കാര്യം)
man yattaqi
مَن يَتَّقِ
who fears Allah
ആരെങ്കിലും സൂക്ഷ്മത പാലിക്കുന്ന പക്ഷം
wayaṣbir
وَيَصْبِرْ
and (is) patient
ക്ഷമിക്കുകയും
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ നിശ്ചയമായും അല്ലാഹു
lā yuḍīʿu
لَا يُضِيعُ
(does) not let go waste
പാഴാക്കുകയില്ല
ajra
أَجْرَ
(the) reward
പ്രതിഫലത്തെ
l-muḥ'sinīna
ٱلْمُحْسِنِينَ
(of) the good-doers"
സല്ഗുണവാന്മാരുടെ, നന്മചെയ്യുന്നവരുടെ.
Qaaloo 'a innaka la anta Yoosufu qaala ana Yoosufu wa haazaaa akhee qad mannal laahu 'alainaa innahoo mai yattaqi wa yasbir fa innal laaha laa yudee'u ajral muhsineen (Yūsuf 12:90)
They said, "Are you indeed Joseph?" He said, "I am Joseph, and this is my brother. Allah has certainly favored us. Indeed, he who fears Allah and is patient, then indeed, Allah does not allow to be lost the reward of those who do good." (Yusuf [12] : 90)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ ചോദിച്ചു: ''താങ്കള്‍ തന്നെയാണോ യൂസുഫ്?'' അദ്ദേഹം പറഞ്ഞു: ''ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും. അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. ആര് സൂക്ഷ്മത പുലര്‍ത്തുകയും ക്ഷമ പാലിക്കുകയും ചെയ്യുന്നുവോ അത്തരം സദ്വൃത്തരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച.'' (യൂസുഫ് [12] : 90)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര് സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.
2 Mokhtasar Malayalam
അവർ അത്ഭുതപ്പെട്ടു. അവർ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? യൂസുഫ് പറഞ്ഞു: ഞാൻ തന്നെയാണ് യൂസുഫ്. എന്നോടൊപ്പമുള്ളത് എൻ്റെ നേർസഹോദരനും! ഞങ്ങൾ അകപ്പെട്ട പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടും, ഞങ്ങളുടെ സ്ഥാനം ഉയർത്തിക്കൊണ്ടും അല്ലാഹു ഞങ്ങളോട് ഔദാര്യം ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവിനെ സൂക്ഷിക്കുകയും, പരീക്ഷണങ്ങളിൽ ക്ഷമിക്കുകയും ചെയ്യുന്നവർ; അവരുടെ പ്രവർത്തനം ഏറ്റവും നല്ല നന്മയിൽ പെട്ടതാണ്. അപ്രകാരം പ്രവർത്തിക്കുന്ന സദ് വൃത്തർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; മറിച്ചു അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം അവൻ കാത്തുസൂക്ഷിക്കുന്നതാണ്.