And those who disbelieved say, "Why has a sign not been sent down to him from his Lord?" You are only a warner, and for every people is a guide. (Ar-Ra'd [13] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികള്‍ ചോദിക്കുന്നു: ''ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?'' എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി. (അര്‍റഅ്ദ് [13] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയെ പരിഹസിച്ചുകൊണ്ട്) സത്യനിഷേധികള്‍ പറയുന്നു: ഇവന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഇവന്റെ മേല്‍ എന്താണ് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗദര്‍ശി.
2 Mokhtasar Malayalam
അല്ലാഹുവിൽ അവിശ്വസിച്ചവർ -അവരുടെ ധിക്കാരവും (വിശ്വാസികൾക്ക്) തടസ്സം സൃഷ്ടിക്കുന്നതും തുടർന്നുകൊണ്ട്- ഇപ്രകാരം പറയുന്നു: മൂസാക്കും ഈസാക്കും ഇറക്കപ്പെട്ടതുപോലെ മുഹമ്മദിന് അവന്റെ രക്ഷിതാവിങ്കൽ നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത് എന്താണ്? നബിയേ, നീ അല്ലാഹുവിൻറെ ശിക്ഷയെക്കുറിച്ച് താക്കീത് നൽകുന്ന ഒരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു. അല്ലാഹു നിനക്ക് നൽകിയ ദൃഷ്ടാന്തങ്ങളല്ലാതെ മറ്റൊന്നും നിനക്കില്ല തന്നെ. എല്ലാ ജനവിഭാഗത്തിനും അവരെ സന്മാർഗ്ഗത്തിലേക്ക് മാർഗ്ഗദർശനം കാണിക്കുന്ന ഒരു നബിയുണ്ട്.