Allah keeps firm those who believe, with the firm word, in worldly life and in the Hereafter. And Allah sends astray the wrongdoers. And Allah does what He wills. (Ibrahim [14] : 27)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്കുന്നു; ഇഹലോകജീവിതത്തിലും പരലോകത്തും. അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു. (ഇബ്റാഹീം [14] : 27)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്.[1] അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു
[1] ഒരു പരീക്ഷണത്തിലും പതറാതെ അചഞ്ചലരായി വര്‍ത്തിക്കാന്‍ സത്യവിശ്വാസികളെ അല്ലാഹു സഹായിക്കുമെന്ന് വിവക്ഷ. മരണസമയത്തും ഖബ്റിലെ ചോദ്യവേളയിലുമെല്ലാം അല്ലാഹു അവർക്ക് സ്ഥൈര്യം നൽകും.
2 Mokhtasar Malayalam
ഐഹികജീവിതത്തിൽ (അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന) തൗഹീദിൻറെ സുശക്തമായ വചനം കൊണ്ട് (അവനിൽ) വിശ്വസിച്ചവരെ അല്ലാഹു ഉറപ്പിച്ച് നിർത്തുന്നതാണ്; അങ്ങനെ അവർ വിശ്വാസത്തോടെ മരണം വരിക്കുന്നതാണ്. (മരണ ശേഷമുള്ള) ബർസഖീ ജീവിതത്തിൽ ഖബറുകളിൽ വെച്ച് (മലക്കുകളാൽ) ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിലും, ഖിയാമത്ത് നാളിലും അല്ലാഹു അവരെ ഉറപ്പിച്ചുനിർത്തും. അല്ലാഹുവിൽ പങ്കുചേർക്കുകയും അവനെ നിഷേധിക്കുകയും ചെയ്ത അക്രമകാരികളെ അല്ലാഹു ദുർമാർഗത്തിലാക്കുകയും ചെയ്യും. അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻറെ നീതി കൊണ്ട് അവൻ വഴികേടിലാക്കാനുദ്ദേശിച്ചവരെ അവൻ വഴികേടിലാക്കുകയും അവൻറെ അനുഗ്രഹം കൊണ്ട് അവൻ സന്മാർഗ്ഗത്തിലാക്കാനുദ്ദേശിച്ചവരെ അവൻ സന്മാർഗ്ഗത്തിലാക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ ആരുമില്ലതന്നെ.