And [remember] when your Lord proclaimed, 'If you are grateful, I will surely increase you [in favor]; but if you deny, indeed, My punishment is severe.'" (Ibrahim [14] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം: 'നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും.'' (ഇബ്റാഹീം [14] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും' എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ.)
2 Mokhtasar Malayalam
മൂസാ അവരോട് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവായ അല്ലാഹു ഹൃദയസ്പൃക്കായ ഒരു കാര്യം നിങ്ങളെ അറിയിച്ചത് നിങ്ങൾ ഓർക്കുക. അവൻ നിങ്ങളോട് പറഞ്ഞു: നിങ്ങൾക്ക് നൽകപ്പെട്ട -മേൽപ്പറഞ്ഞ- അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് എൻ്റെ അനുഗ്രഹവും ഔദാര്യവും വർദ്ധിപ്പിച്ചു തരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയും, അവൻ നിങ്ങൾക്ക് മേൽ ചെയ്ത അനുഗ്രഹങ്ങളെ നിഷേധിക്കുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ നിഷേധികൾക്കും നന്ദി കാണിക്കാത്തവർക്കും കഠിനമായിരിക്കും.