And your Lord has decreed that you worship not except Him, and to parents, good treatment. Whether one or both of them reach old age [while] with you, say not to them [so much as], "uff," and do not repel them but speak to them a noble word. (Al-Isra [17] : 23)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ നാഥന് വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. (അല്‍ഇസ്റാഅ് [17] : 23)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ ദാസരേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് അവനല്ലാതെ മറ്റാരും ആരാധിക്കപ്പെടരുതെന്ന് കൽപ്പിക്കുകയും അത് നിങ്ങൾക്ക് മേൽ നിർബന്ധമാക്കുകയും ചെയ്തിരിക്കുന്നു. മാതാപിതാക്കളോട് നന്മ ചെയ്യുവാനും അവൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു; പ്രത്യേകിച്ച് അവർ വാർദ്ധക്യം പ്രാപിച്ചാൽ. മാതാപിതാക്കളിൽ ഒരാളോ അല്ലെങ്കിൽ അവർ രണ്ടു പേരും തന്നെയോ നിൻ്റെയടുക്കൽ വാർദ്ധക്യം പ്രാപിച്ചാൽ അവരിൽ നിന്ന് നീ ബുദ്ധിമുട്ട് കാണിക്കുകയോ, നിൻ്റെ ബുദ്ധിമുട്ട് അറിയിക്കുന്ന സംസാരം പറയുകയോ ചെയ്യരുത്. അവരോട് നീ കയർക്കുകയോ, സംസാരത്തിൽ പരുഷത പുലർത്തുകയോ ചെയ്യരുത്. സൗമ്യതയും അനുകമ്പയും നിറഞ്ഞ മാന്യമായ സംസാരം നീ അവരോട് നടത്തുക.