nahnu a'lamu bimaa yastami'oona biheee iz yastami'oona ilaika wa iz hum najwaaa iz yaqooluz zaalimoona in tattabi'oona illaa rajulam mas hooraa (al-ʾIsrāʾ 17:47)
We are most knowing of how they listen to it when they listen to you and [of] when they are in private conversation, when the wrongdoers say, "You follow not but a man affected by magic." (Al-Isra [17] : 47)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്റെ വാക്കുകള്‍ അവര്‍ ചെവികൊടുത്ത് കേള്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണവര്‍ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നതെന്ന് നമുക്ക് നന്നായറിയാം. അവര്‍ സ്വകാര്യം പറയുമ്പോള്‍ എന്താണവര്‍ പറയുന്നതെന്നും. ഈ അക്രമികള്‍ പറഞ്ഞുകൊണ്ടിരുന്നത് 'നിങ്ങള്‍ പിന്തുടരുന്നത് മാരണം ബാധിച്ച ഒരു മനുഷ്യനെ മാത്രമാണെ'ന്നാണ്. (അല്‍ഇസ്റാഅ് [17] : 47)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ പറയുന്നത് അവര്‍ ശ്രദ്ധിച്ചുകേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം.[1] അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം, അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് (നിന്നെ പരിഹസിച്ചുകൊണ്ട്) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും (നമുക്ക് നല്ലവണ്ണം അറിയാം.)
അവരിലെ നേതാക്കന്മാർ ഖുർആൻ കേൾക്കുന്നത് എങ്ങനെയെന്ന് നമുക്ക് നന്നായി അറിയാം. അവരതിൽ നിന്ന് സന്മാർഗം കണ്ടെത്താൻ ഉദ്ദേശിക്കുന്നില്ല. മറിച്ച്, നീ ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിനെ തരംതാഴ്ത്താനും പരിഹസിക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. ഖുർആനിനെ നിഷേധിക്കാനും അതിൽ നിന്ന് ജനങ്ങളെ തടുക്കുവാനും അവർ നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യസംഭാഷണങ്ങളെ കുറിച്ചും നമുക്ക് നന്നായി അറിയാം. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ച ഇക്കൂട്ടർ പറഞ്ഞ സന്ദർഭം: ജനങ്ങളേ! നിങ്ങൾ പിൻപറ്റുന്നത് ബുദ്ധി മറിഞ്ഞു പോയ, മാരണം ബാധിക്കപ്പെട്ട ഒരാളെ മാത്രമാണ്.