And present to them the example of the life of this world, [its being] like rain which We send down from the sky, and the vegetation of the earth mingles with it and [then] it becomes dry remnants, scattered by the winds. And Allah is ever, over all things, Perfect in Ability. (Al-Kahf [18] : 45)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇഹലോകജീവിതത്തിന്റെ ഉദാഹരണം നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുക: നാം മാനത്തുനിന്ന് മഴ പെയ്യിച്ചു. അതുവഴി സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. താമസിയാതെ അതൊക്കെ കാറ്റില്‍ പറക്കുന്ന തുരുമ്പായിമാറി. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (അല്‍കഹ്ഫ് [18] : 45)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം ഇറക്കിയ വെള്ളം പോലെ. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
2 Mokhtasar Malayalam
ഇഹലോകത്തിൽ വഞ്ചിതരായിരിക്കുന്നവർക്ക് അതിൻ്റെ ഉപമ വിവരിച്ചു കൊടുക്കൂ നബിയേ! എത്ര വേഗതയിലാണ് അത് ഇല്ലാതെയാവുകയും നശിച്ചു പോവുകയും ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തുന്ന, അതിനുള്ള ഉപമ ആകാശത്ത് നിന്ന് നാം ഇറക്കുന്ന മഴവെള്ളമാണ്. ആ വെള്ളം മൂലം ഭൂമിയിൽ ചെടികൾ മുളക്കുകയും അതിൻ്റെ മൂപ്പെത്തുകയും ചെയ്തു. പിന്നീട് ആ ചെടികൾ പൊടിഞ്ഞു ചിതറിയതായി മാറി. കാറ്റ് അതിൻ്റെ കഷ്ണങ്ങളെ പലയിടങ്ങളിലേക്കായി വഹിച്ചു കൊണ്ടുപോകുന്നു. അങ്ങനെ ഭൂമി പഴയതിലേക്ക് തന്നെ മടങ്ങിപ്പോയി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല. അവൻ ഉദ്ദേശിക്കുന്നതിനെ അവൻ ജീവിപ്പിക്കുന്നു. അവൻ ഉദ്ദേശിക്കുന്നതിനെ അവൻ ഇല്ലാതെയാക്കുന്നു.