As for the ship, it belonged to poor people working at sea. So I intended to cause defect in it as there was after them a king who seized every [good] ship by force. (Al-Kahf [18] : 79)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''ആ കപ്പലില്ലേ; അത് കടലില്‍ കഠിനാധ്വാനം ചെയ്തുകഴിയുന്ന ഏതാനും പാവങ്ങളുടേതാണ്. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് കരുതി. കാരണം അവര്‍ക്ക് പിന്നില്‍ എല്ലാ നല്ല കപ്പലും ബലാല്ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു. (അല്‍കഹ്ഫ് [18] : 79)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ കപ്പലാകട്ടെ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.
2 Mokhtasar Malayalam
താങ്കൾ എന്നെ എതിർക്കാൻ കാരണമായ, ഞാൻ ഓട്ടയാക്കിയ ആ കപ്പലാകട്ടെ; സമുദ്രത്തിൽ പോയി കപ്പലിൽ പണിയെടുക്കുന്ന ചില ദുർബലരുടേതായിരുന്നു അത്. അവർക്ക് ആ കപ്പലിനെ സംരക്ഷിക്കാൻ കഴിയില്ല. ഞാൻ അതിൽ ഉണ്ടാക്കിയ ഓട്ട വഴി കപ്പലിന് ഒരു ന്യൂനത വരുത്തുവാനും, അതിലൂടെ അവരുടെ മുന്നിലുള്ള ഒരു രാജാവ് ആ കപ്പൽ പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനുമാണ് ഞാൻ ഉദ്ദേശിച്ചത്. എല്ലാ നല്ല കപ്പലുകളും അതിൻ്റെ ഉടമസ്ഥരിൽ നിന്ന് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്ന ഒരാളായിരുന്നു ഈ രാജാവ്. എന്നാൽ ന്യൂനതകളുള്ള കപ്പലുകൾ അയാൾ വെറുതെ വിട്ടിരുന്നു.