And never will the Jews and the Christians approve of you until you follow their religion. Say, "Indeed, the guidance of Allah is the [only] guidance." If you were to follow their desires after what has come to you of knowledge, you would have against Allah no protector or helper. (Al-Baqarah [2] : 120)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ജൂതരോ ക്രൈസ്തവരോ നിന്നെ സംബന്ധിച്ച് സംതൃപ്തരാവുകയില്ല; നീ അവരുടെ മാര്‍ഗമവലംബിക്കുംവരെ. പറയുക: സംശയമില്ല. ദൈവിക മാര്‍ഗദര്‍ശനമാണ് സത്യദര്‍ശനം. നിനക്കു യഥാര്‍ഥ ജ്ഞാനം ലഭിച്ചശേഷം നീ അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ പിന്നെ അല്ലാഹുവില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ ഏതെങ്കിലും കൂട്ടാളിയോ സഹായിയോ ഉണ്ടാവുകയില്ല. (അല്‍ബഖറ [2] : 120)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിൻ്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.
2 Mokhtasar Malayalam
തൻറെ പ്രവാചകന് മുന്നറിയിപ്പായി അദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: നീ അവരുടെ മാർഗം പിൻപറ്റുകയും ഇസ്ലാമിനെ ഒഴിവാക്കുകയും ചെയ്യുന്നത് വരെ യഹൂദർക്കോ ക്രൈസ്തവർക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല. പറയുക: അല്ലാഹുവിൻ്റെ ഗ്രന്ഥവും അതിൻ്റെ വിശദീകരണവുമാണ് യഥാർത്ഥ സന്മാർഗം. അല്ലാതെ അവർ നിലകൊള്ളുന്ന അസത്യത്തിൻ്റെ വഴിയല്ല. യഥാർത്ഥ സത്യം വന്നുകിട്ടിയതിനു ശേഷം താങ്കളോ അനുയായികളോ അവരെ പിൻപറ്റിയാൽ അല്ലാഹുവിൽ നിന്ന് യാതൊരു വിജയമോ സഹായമോ കണ്ടെത്താൻ നിനക്ക് കഴിയുകയുമില്ല. സത്യം ഒഴിവാക്കുകയും അസത്യത്തിൻറെ ആളുകളെ പിൻപറ്റുകയും ചെയ്യുന്നതിൻറെ ഗൗരവം വ്യക്തമാക്കുന്നതിനാണ് അല്ലാഹു ഇപ്രകാരം ഇവിടെ പറഞ്ഞത്.