Who is it that would loan Allah a goodly loan so He may multiply it for him many times over? And it is Allah who withholds and grants abundance, and to Him you will be returned. (Al-Baqarah [2] : 245)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന് ഉത്തമമായ കടം നല്കുന്ന ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് ധാരാളമായി ഇരട്ടിപ്പിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം. (അല്‍ബഖറ [2] : 245)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.
2 Mokhtasar Malayalam
ഇഷ്ടമുള്ള മനസ്സോടെയും നല്ല ഉദ്ദേശത്തോടെയും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ധനം ചിലവഴിച്ച് കടം കൊടുക്കുന്നവനെപ്പോലെ പ്രവർത്തിക്കാനാരുണ്ട്? എങ്കിൽ അനേകം ഇരട്ടികളാക്കി വർദ്ധിപ്പിച്ച് അതവന് തന്നെ ലഭിക്കും. ഉപജീവനത്തിലും ആരോഗ്യത്തിലും മറ്റുള്ള കാര്യങ്ങളിലും അല്ലാഹു കുടുസ്സാക്കുകയും വിശാലമാക്കുകയും ചെയ്യുന്നു. അതെല്ലാം അവൻറെ നീതിയും യുക്തിയുമനുസരിച്ചാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു പരലോകത്ത് നിങ്ങൾ മടക്കപ്പെടുന്നത്. അപ്പോഴവൻ നിങ്ങളുടെ കർമ്മങ്ങൾക്ക് പ്രതിഫലം നൽകും.