And [recall] when Moses said to his people, "O my people, indeed you have wronged yourselves by your taking of the calf [for worship]. So repent to your Creator and kill yourselves [i.e., the guilty among you]. That is best for [all of] you in the sight of your Creator." Then He accepted your repentance; indeed, He is the Accepting of Repentance, the Merciful. (Al-Baqarah [2] : 54)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: ''എന്റെ ജനമേ, പശുക്കിടാവിനെ ദൈവമാക്കിയതിലൂടെ നിങ്ങള്‍ ആത്മദ്രോഹമാകുന്നു ചെയ്തത്. അതിനാല്‍ നിങ്ങളുടെ സ്രഷ്ടാവിനോട് നിങ്ങള്‍ പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്ത്താവിങ്കല് നിങ്ങള്‍ക്കുത്തമം.'' പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന് പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ. (അല്‍ബഖറ [2] : 54)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എൻ്റെ സമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള്‍ നിങ്ങളെത്തന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിൻ്റെ അടുക്കല്‍ അതാണ് നിങ്ങള്‍ക്ക് ഗുണകരം' എന്ന് മൂസാ തൻ്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന് പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
2 Mokhtasar Malayalam
ഈ അനുഗ്രഹങ്ങളിൽ നിന്നും നിങ്ങളോർക്കുക; കാളക്കുട്ടിയെ ആരാധിച്ച ശേഷവും പശ്ചാത്താപത്തിന് അല്ലാഹു നിങ്ങൾക്ക് അവസരം നൽകി എന്നത്. മൂസാ (അ) നിങ്ങളോട് പറഞ്ഞു: കാളക്കുട്ടിയെ ആരാധിക്കാനുള്ള ഇലാഹായി സ്വീകരിക്കുക വഴി നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. പരസ്പരം കൊലപ്പെടുത്തലാണ് നിങ്ങൾക്കുള്ള പശ്ചാത്താപം.ഈ രൂപത്തിൽ പശ്ചാത്തപിക്കലാണ് നരകത്തിൽ ശാശ്വതമാവുന്ന കുഫ്റിൽ ഉറച്ച് നിൽക്കുന്നതിനേക്കാൾ നിങ്ങൾക്ക് നല്ലത്. അങ്ങനെ, അല്ലാഹുവിൻറെ തൗഫീഖും അവന്റെ സഹായവും കൊണ്ട് നിങ്ങൾ അപ്രകാരം പ്രവർത്തിച്ചു. അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. അവൻ ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും തൻറെ അടിമകളോട് ഏറെ റഹ്മത് ചെയ്യുന്നവനുമാകുന്നു.