Allah has not taken any son, nor has there ever been with Him any deity. [If there had been], then each deity would have taken what it created, and some of them would have [sought to] overcome others. Exalted is Allah above what they describe [concerning Him]. (Al-Mu'minun [23] : 91)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവര്‍ പരസ്പരം കീഴ്പെടുത്തുമായിരുന്നു. അവര്‍ പറഞ്ഞുപരത്തുന്നതില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു. (അല്‍മുഅ്മിനൂന്‍ [23] : 91)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ആരാധനക്കർഹനുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്!
2 Mokhtasar Malayalam
കാഫിറുകൾ ജൽപ്പിച്ചുണ്ടാക്കുന്നത് പോലെ, അല്ലാഹു ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ആരാധ്യനുമില്ല. അങ്ങനെ ആരാധിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഓരോ ആരാധ്യനും താൻ സൃഷ്ടിച്ച തൻ്റെ പങ്കുമായി പോയ്ക്കളയുമായിരുന്നു. അവർ പരസ്പരം പരാജയപ്പെടുത്താൻ ശ്രമിക്കുകയും, അങ്ങനെ ലോകത്തിൻ്റെ കെട്ടുറപ്പ് തകരുകയും ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല. അതിൽ നിന്ന് ആരാധനക്കർഹനായ ആരാധ്യൻ ഏകനായ ഒരുവനാണെന്ന് ബോധ്യപ്പെടും; അവൻ അല്ലാഹു മാത്രമാകുന്നു. ബഹുദൈവാരാധകർ അല്ലാഹുവിന് യോജിക്കാത്ത സന്താനത്തെയും പങ്കുകാരെയും അവന് നിശ്ചയിച്ചു നൽകുന്നു; അതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.