iz talaqqawnahoo bi alsinatikum wa taqooloona bi afwaahikum maa laisa lakum bihee 'ilmunw wa tahsaboo nahoo haiyinanw wa huwa 'indl laahi 'azeem (an-Nūr 24:15)
When you received it with your tongues and said with your mouths that of which you had no knowledge and thought it was insignificant while it was, in the sight of Allah, tremendous. (An-Nur [24] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ടു പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നെ നിസ്സാരമാണെന്നുകരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്. (അന്നൂര്‍ [24] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ അത് ഗുരുതരമാകുന്നു.
2 Mokhtasar Malayalam
നിങ്ങൾ പരസ്പരം ഈ വാർത്ത കൈമാറുകയും, നിരർത്ഥകമായിരുന്നിട്ടും നിങ്ങളുടെ വായ കൊണ്ട് അത് പ്രചരിപ്പിക്കുകയും ചെയ്തവേളയിൽ -അതിനെ കുറിച്ച് നിങ്ങൾക്കാകട്ടെ ഒരു വിവരവുമില്ല താനും- നിങ്ങൾ ധരിച്ചിരുന്നത് അത് വളരെ നിസ്സാരവും ഗൗരവമില്ലാത്തതുമായ ഒരു വിഷയമാണെന്നായിരുന്നു. എന്നാൽ അല്ലാഹുവിൻ്റെ അടുക്കൽ അത് ഗുരുതരമായ കാര്യമാണ്; കാരണം അതിലടങ്ങിയിരുന്നത് കളവും നിരപരാധിയായ ഒരാൾക്കെതിരെ ദുരാരോപണം ഉന്നയിക്കലുമായിരുന്നു.